ഹൈദരാബാദ്: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജെ. ജയലളിതയുടെ തെലുങ്കാനയിലെ സ്വത്ത് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണ മെന്നാവശ്യപ്പെട്ട ഹര്ജിക്കാരന് കോടതി ഒരു ലക്ഷം രൂപ പിഴയിട്ടു. ഹൈദരാബാദ് ഹൈക്കോടതിയാണ് പിഴ ശിക്ഷ വിധിച്ചത്. ഇത് പൊതു താല്പര്യ ഹര്‍ജിയല്ല, പ്രസിദ്ധി ആഗ്രഹിച്ചുള്ള ഹര്‍ജിയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി തള്ളുകയും ഹര്‍ജിക്കാര്‍ക്ക് പിഴ ശിക്ഷ വിധിക്കുകയും ചെയ്തു.
നാലാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ ഹര്ജിക്കാരില്നിന്നും പിഴയീടാക്കണമെന്നും കോടതി ഉത്തരവിട്ടു. ഗരീബ് ഇന്റര്‍നാഷണല്‍ സൊസൈറ്റിയായിരുന്നു ഹര്‍ജിക്കാര്‍. മുന്തിരിത്തോട്ടം, കൃഷി സ്ഥലം, വ്യാവസായിക സ്ഥാപനങ്ങള്‍ എന്നിങ്ങനെ 14.5 കോടിയുടെ സ്വത്താണ് ജയലളിതയ്ക്ക് തെലുങ്കാനയില്‍ ഉള്ളത്.