ചിലങ്കകൊണ്ട് ഏലൂരിലും അരങ്ങുണര്‍ത്തിയ ജയലളിത! അന്ന് ജയലളിതയ്ക്ക് ഡാന്‍സിനുള്ള പ്രതിഫലമായി നല്‍കിയത് 25,000 രൂപ

jaya1കളമശേരി: തമിഴകത്തിന്റെ അമ്മയായി മാറിയ  ജയലളിത 17ാം വയസില്‍ നൃത്തചുവടുകള്‍കൊണ്ട് അരങ്ങുണര്‍ത്തിയത് ഏലൂരിലും. ഫാക്ട് ലളിത കലാകേന്ദ്രത്തില്‍ 1967 ലാണ് ജയലളിത അമ്മയോടൊപ്പമെത്തി നൃത്തം അവതരിപ്പിച്ചത്. 1966ല്‍ ഫാക്ട് ലളിത കലാകേന്ദ്രം നടത്തിയ മൂന്ന് ദിവസത്തെ കലാപരിപാടിയിലാണ് ഭരതനാട്യം അവതരിപ്പിക്കാന്‍ കുമാരി ജയലളിതയും എത്തിയത്.

1965 ല്‍ പുറത്തിറങ്ങിയ വെണ്ണിലാ ആടൈ എന്ന ചിത്രത്തിലൂടെ  ശ്രദ്ധിക്കപ്പെട്ട സിനിമാ നടിയായി ജയലളിത അന്നേ മാറിയിരുന്നു. ഫാക്ടിന്‍െറ സുവര്‍ണ കാലഘട്ടമായിരുന്നു അത്. അന്ന് ജയലളിതയ്ക്ക്  ഡാന്‍സിനുള്ള പ്രതിഫലമായി, 25,000 രൂപ കൊടുത്തതായി ഉള്ള രേഖകള്‍ കലാകേന്ദ്രം ഓഫീസിലുണ്ടായിരുന്നു. 1966 കാലത്തെ വളരെ വലിയ തുകയാണ്.

ഫാക്ട് സിഎംഡിയായിരുന്ന എം.കെ.കെ. നായരുടെ നേതൃത്വത്തില്‍ 1966 ഫെബ്രുവരി 11നാണ് കലാകേന്ദ്രം തുടങ്ങുന്നത്. ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതു നടന്‍ സത്യനായിരുന്നു. ഫാക്ട് ജീവനക്കാരുടെ കലാ സാംസ്കാരിക കഴിവുകള്‍ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്  ലളിതകലാകേന്ദ്രം സ്ഥാപിച്ചത്. കഥകളിയടക്കമുള്ള  കേരളീയകലകള്‍ക്കു പ്രചാരം നല്‍കുന്നതില്‍ കലാകേന്ദ്രം വലിയ പങ്കു വഹിച്ചിട്ടുണ്ട്.

Related posts