രോഗവും മരണകാരണവും എന്താണ് ? ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി

jayalalitha

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ മദ്രാസ് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ജയലളിതയുടെ രോഗവിവരവും മരണകാരണവും സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്തുകൊണ്ടു പുറത്തുവിടുന്നില്ലെന്ന് കോടതി ചോദിച്ചു. ജയലളിതയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.

ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മാധ്യമങ്ങളും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കാന്‍ സംസ്ഥാന–കേന്ദ്ര സര്‍ക്കാരുകള്‍ക്കും ജയലളിത ചികിത്സയില്‍ കഴിഞ്ഞ അപ്പോളോ ആശുപത്രിക്കും കോടതി നോട്ടീസ് അയച്ചു. ജയയുടെ മരണത്തില്‍ വ്യക്തിപരമായി തനിക്കും സംശയങ്ങളുണ്ടെന്നും ജസ്റ്റീസ് വൈദ്യനാഥന്‍ നിരീക്ഷിച്ചു. കേസ് ജനുവരി നാലിലേക്ക് കോടതി മാറ്റി.

Related posts