തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹത കൂടുന്നു. കഴിഞ്ഞദിവസം സിനിമതാരം ഗൗതമി പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് പിന്നാലെ തമിഴ് ചാനലുകളാണ് നിഗൂഡത വര്‍ധിപ്പിക്കുന്ന തെളിവുകളുമായി രംഗത്തുവന്നത്. ജയലളിതയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചതിനിടയില്‍ എടുത്ത ചില ചിത്രങ്ങളാണ് അതിലൊന്ന്. രണ്ടാമത്തേത് അപ്പോളോ ആശുപത്രിയിലെ നേഴ്സുമാരുമായി ബന്ധപ്പെട്ടതും.
നവംബര്‍ പത്തിനുശേഷം ജയലളിതയെ പ്രവേശിപ്പിച്ചിരുന്ന സെക്ഷനിലെ നേഴ്സുമാരുടെയും ജീവനക്കാരുടെയും അവധി റദ്ദാക്കിയിരുന്നുവെന്നാണത്. ആര്‍ക്കും മൊബൈല്‍ ഉപയോഗിക്കാന്‍ പോലും അനുമതിയുണ്ടായിരുന്നില്ലത്രേ. ജോലിക്കു വരുന്നതും പോകുന്നതും പോകുന്നതും സ്വകാര്യ സുരക്ഷ ജീവനക്കാരുടെ അകമ്പടിയോടെയായിരുന്നു. ശശികലയുടെ നിര്‍ദേശപ്രകാരമാണ് ഈ നീക്കമെന്നാണ് ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജയയുടെ മരണവുമായി ബന്ധപ്പെട്ട് തമിഴ് ജനതയും ഇപ്പോള്‍ സംശയത്തിലാണെന്ന് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ജയയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ മുഖത്ത് ഇടത്തേ കവിളില്‍ കാണപ്പെട്ട നാല് ചെറിയ ദ്വാരങ്ങളും സംശയം വര്‍ധിപ്പിക്കുന്നു. മൃതദേഹം പെട്ടെന്ന് നശിക്കാതിരിക്കാന്‍ എംബാം ചെയ്തതിന്റെ സൂചനയാണിതെന്ന് സംശയമുയര്‍ത്തുന്നു. അതായത് ഡിസംബര്‍ അഞ്ചിന് ഒരുമാസം മുമ്പേ ജയ മരിച്ചിരിക്കാം. മൃതദേഹം അഴുകാതിരിക്കാന്‍ എംബാം ചെയ്ത ശേഷമാണ് പുറത്തേക്ക് കൊണ്ടു വന്നതെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ട്. വയറ്റിനുള്ളിലേക്ക് വലിയ ട്യൂബുകള്‍ കടത്തി രാസവസ്തുക്കളുടെ സഹായത്തോടെയാണ് എംബാം ചെയ്യുന്നത്. ആദ്യം ശരീരത്തിനുള്ളിലെ രക്തം വലിച്ച് പുറത്തെടുക്കും. തുടര്‍ന്ന് രാസവസ്തുക്കള്‍ നിറയ്ക്കും. ശരീരത്തില്‍ മുറിവുണ്ടാക്കിയ ഭാഗത്ത് ട്രോകാര്‍ ബട്ടണ്‍ വച്ച് അടയ്ക്കും. ഇതാണ് മുഖത്തെ പാടിനു കാരണമെന്നാണ് സൂചന.