നിയാസ് മുസ്തഫ
അമ്മ ജയലളിതയും കലൈഞ്ജർ കരുണാനിധിയും മൺമറഞ്ഞ ശേഷമുള്ള ആദ്യ ലോക്സഭാ വോട്ടെടുപ്പ് തമിഴ്നാട്ടിൽ പു രോഗമിക്കുന്നു. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകൾക്കൊപ്പം 18 നിയമസഭാ സീറ്റിലേക്കുള്ള വോ ട്ടെടുപ്പും ഇന്ന് നടക്കുന്നു. ആകെ 22 നിയമ സഭാ സീറ്റുകളിലേക്കാണ് ഉപതെര ഞ്ഞെ ടുപ്പ് നടക്കുന്നത്. ഇന്ന് 18 നിയമസഭാ മണ്ഡലങ്ങളിലേക്കും ബാക്കിയുള്ളത് മേയ് 19നും നടക്കും.
22 നിയമസഭാ സീറ്റുകളിൽ 21 സീറ്റും നിലവിൽ എഐഎഡിഎംകെയുടെ സിറ്റിംഗ് സീറ്റാണ്. 234 അംഗ നിയമസഭയിൽ 118 എംഎൽഎമാരുടെ പിന്തുണയാണ് ഭരിക്കാൻ വേണ്ടത്. ഇപ്പോൾ സ്പീക്കർ ഉൾപ്പെടെ 108 പേരുടെ പിന്തുണയാണ് പളനിസ്വാമി സർ ക്കാരിനുള്ളത്.തെരഞ്ഞെടുപ്പ് നടക്കുന്ന 22 മണ്ഡലങ്ങളിൽ പത്തു സീറ്റിലെങ്കിലും വിജയിക്കാനായില്ലെങ്കിൽ പളനിസ്വാമി സർക്കാർ പ്രതിസന്ധി നേടും.
നിലവിൽ 88 എംഎൽഎമാർ ഡിഎംകെയ്ക്കുണ്ട്. 22 സീറ്റിലും വിജയിക്കാനായാൽ ഡിഎംകെയുടെ അംഗസംഖ്യ 110 ആവും. കോൺഗ്രസിന് എട്ട് എംഎൽഎമാർ, ലീഗിന് ഒരു എംഎൽഎ. ഇവരെ കൂട്ടുപിടിച്ചാൽ ഭരണം ഡിഎംകെയുടെ കൈകളിലിരിക്കും. എഐഎഡിഎംകെയും ഡിഎംകെയും തമ്മിൽ നേരിട്ടുള്ള പോരാട്ടമെന്ന് പുറമേ പറയാമെങ്കിലും പല മണ്ഡലങ്ങളിലും ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകവും കമൽഹാസന്റെ മക്കൾ നീതി മയ്യവും ഒഴിച്ചുകൂടാനാവാത്ത ശക്തിയാണ്.
അതേസമയം രജനീകാന്ത് പരസ്യമായി ആർക്കും പിന്തുണ നൽകിയിട്ടില്ലെങ്കിലും ബിജെപിയുടെ പ്രകടന പത്രികയിൽ നദീ സംയോജന പദ്ധതി ഇടം നേടിയത് അദ്ദേ ഹം പ്രശംസിച്ചിരുന്നു. ഇതോടെ രജനീകാന്ത് തങ്ങളോടൊപ്പമാണെന്ന പ്രചാരണം എഎഐഎഡിഎംകെ നടത്തി. നടൻ വിജയ്യുടെ നിലപാട് ഡിഎംകെയ്ക്കൊപ്പമാണെന്നാണ് റിപ്പോർട്ടുകൾ.
അമ്മയും കലൈഞ്ജറുമില്ലാത്ത തെരഞ്ഞെടുപ്പ് ഗോദയിൽ തങ്ങളുടെ നേതൃശേഷി തെളിയിക്കേണ്ടത് ഡിഎംകെയുടെ എം കെ സ്റ്റാലിനും എഐഎഡിഎംകെയുടെ എടപ്പാടി പളനിസ്വാമിക്കും ഒ പനീർശെൽവത്തിനും അത്യാവശ്യമാണ്. ഫലം പിന്നോട്ടായാൽ നേതാക്കൾക്ക് എതിരെ പാർട്ടിക്കു ള്ളിൽ കലാപക്കൊടി ഉയരും.