കൊല്ലം : ദുരുഹ സാഹചര്യത്തിൽ കാണാതായ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിയുടെ മൃതദേഹം കൈകാലുകൾ വെട്ടിമാറ്റി കത്തി കരിഞ്ഞ നിലയിൽ വീടിനു സമീപത്തെ പറന്പിൽ കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് ജയമോളും ഇവരുടെ സുഹൃത്തും കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഇവരിൽനിന്ന് പോലീസിന് വ്യക്തമായ ചില വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
ഇവരുമായി ബന്ധപ്പെട്ട ചിലരുടെ പേരുവിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം കൊലപാതകത്തിന് പിന്നിൽ നനിക്ക് മാത്രമെ പങ്കുള്ളുവെന്ന് ജയമോൾ ആവർത്തിച്ച് പറയുന്നുണ്ട്. ഈ വാക്കുകൾ പോലീസ് മുഖവിലയ്ക്ക് എടുത്തില്ല. ജയമോൾക്ക് ഒറ്റയ്ക്ക് കൊലപാതകം നടത്തി മൃതശരീരം വെട്ടിമുറിച്ച് കത്തിക്കാൻ കഴിയില്ലെന്ന നിഗമനത്തിലാണ് പോലീസ്.
അമ്മയും മകനും തമ്മിലുണ്ടായ തർക്കമാണോ കൊലപാതകത്തിനു കാരണമെന്നും പോലീസ് സംശയിക്കുന്നു. കസ്റ്റഡിയിലെടുത്ത ജയമോളെയും സുഹൃത്തിനേയും സിറ്റി പോലീസ് കമ്മീഷണർ ഡോ.ശ്രീനിവാസി ന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്. ഒന്നിലധികം പേർ ചേർന്നാണോ കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് അന്വേഷിക്കുന്നു.
കുരീപ്പള്ളി നെടുമ്പനകാട്ടൂർ മേലേ ഭാഗം ജോബ് ഭവനിൽ ജോബിന്റെയും ജയയുടെയും മകനായ ജിത്തു ജോബ് (14) നെയാണ് കൊല ചെയ്യപ്പെട്ട നിലയിൽ കാണപ്പെട്ടത്. കുണ്ടറ എം.ജി.ഡി. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിയായ ജിത്തു ജോബിനെ ഇക്കഴിഞ്ഞ 15ന് രാത്രി എട്ടോടെ വീട്ടിൽ നിന്നുംകാണാതായിരുന്നു. സ്കെയിൽ വാങ്ങാൻ അമ്പതു രൂപയും വാങ്ങി കടയിലേക്ക് പോയ ജിത്തു തിരിച്ചു വന്നില്ലെന്നാണ് മാതാവ് ജയ നാട്ടുകാരോടുംബന്ധുക്കളോടും പറഞ്ഞിരുന്നത്. അടുത്ത ദിവസം കുട്ടിയുടെ മാതാപിതാക്കൾ ചാത്തന്നൂർ പോലീസിൽ പരാതി യും നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരവെയാണ് ഇന്നലെ വൈകുന്നേരം നാലോടെ കുട്ടിയുടെ വീട്ടിൽ നിന്നും ഏകദേശം ഇരുനൂറു മീറ്റർ അകലെ കുട്ടിയുടെ പിതാവ് ജോബിന്റെ കുടുംബ വീടിനടുത്ത് ആളൊഴിഞ്ഞമരച്ചീനി കൃഷി തോട്ടത്തിൽ മൃതദേഹം കാണപ്പെട്ടത്. ഒരു കാൽ വെട്ടിമാറ്റിയ നിലയിലും മറ്റൊരു കാൽ വെട്ടേറ്റുതൂങ്ങിയ നിലയിലുമായിരുന്നു. കൈകൾ വെട്ടിമാറ്റിയ നിലയിലുമായിരുന്നു. മൃതദേഹം കത്തിച്ചനിലയിലായിരുന്നു. വീടിന് സമീപം തീ കത്തിച്ചതിന്റെഅടയാളവും ജയമോളുടെ കൈയിൽ പൊള്ളിയ പാടും സംശയത്തിനിടവരുത്തിയിരുന്നു.
ചോദ്യം ചെയ്യലിൽ ജയമോൾ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞതും സംശയം വർധിപ്പിക്കുകയായിരുന്നു. വീടിന് പരിസരത്തെ മതിലിനോട് ചേർന്ന് കണ്ടെത്തിയ ചെരുപ്പുകൾ ജിത്തുവിന്റെ താണെന്നും പോലീസ് തിരിച്ചറിഞ്ഞു. കത്തിക്കരിഞ്ഞ മൃതദേഹത്തിന് സമീപത്തുനിന്ന് വെട്ടുകത്തിയും കണ്ടെടുത്തു. അതേസമയം മൃതശരീരത്തിന്റെ പലഭാഗങ്ങളും ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനായുള്ള ശ്രമം ഇന്ന് രാവിലെമുതൽ തുടങ്ങിയിട്ടുണ്ട്.
എവിടെയോ വച്ച് കൊലപ്പെടുത്തി കത്തിച്ച ശേഷം ഇവിടെ കൊണ്ടുവന്ന് ഇട്ടതാണെന്നാണ് പോലീസ് തുടക്കത്തിൽ സംശയിച്ചെങ്കിലും കത്തിയും മറ്റും കണ്ടെത്തിയതോട ഇവിടെവച്ചുതന്നെ കൊലപ്പെടുത്തിയതാവാമെന്ന സംശയം ബലപ്പെടുകയാണ്. . മൃതദേഹം തി രു വ ന ന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്.