കൊല്ലം: മലയാളികളുടെ മനസിൽ ജയൻ സൂപ്പർതാരമായി നിറഞ്ഞുനിൽക്കുകയാണെന്ന് പ്രഭാകരൻ ഫൗണ്ടേഷൻ സംസ്ഥാന രക്ഷാധികാരി എ.ആർ ഷറഫുദീൻ. ജയന്റെ എൺപതാം ജന്മദിനത്തിൽ പ്രഭാകരൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലത്തുനടന്ന ജയൻ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഷറഫുദീൻ.
ജയൻ പഠിച്ച തേവള്ളി ബോയ്സ് എച്ച്എസിന് അദ്ദേഹത്തിന്റെ പേര് നൽകി ആദരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ.അശോക്ശങ്കർ അധ്യക്ഷതവഹിച്ചു. ബൈജു ആലുംമൂട്ടിൽ, വക്കം മനോജ്, ബൈജു ഷെരീഫ്, മീന്പലം സുദീർ, അഹമ്മദ് ഹുസൈൻ, അനൂപ് ഈപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.