സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജയനെ മഹാനടന് എന്നായിരുന്നു വിശേഷപ്പിച്ചിരുന്നത്. ജയന് മരിച്ചിട്ട് 37 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച ജയന്റെ മരണശേഷം, അടുത്തകാലത്തുപോലും നിരവധി വിവാദങ്ങള്‍ പൊട്ടി പുറപ്പെട്ടിരുന്നു.
പലരും ജയന്റെ അവകാശത്തിന് വേണ്ടിയായിരുന്നു രംഗത്തെത്തിയിരുന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജയന്റെ ജീവിതവും സിനിമയാക്കാന്‍ പോവുകയാണെന്നാണ് പറയുന്നത്. ഒരു മെക്സിക്കന്‍ അപാരതയ്ക്കുശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് ജയന്റെ കഥ പറയാന്‍ ഉദ്ദേശിക്കുന്നത്.
നിരവധി ഇതിഹാസ താരങ്ങളുടെ ജീവിതം സിനിമയായിട്ടുണ്ട്, ഇതിനോടകം. അക്കൂട്ടത്തിലേയ്ക്ക് മഹാനടനായ ജയന്റെ കഥയും വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാര്‍ സെലിബ്രേറ്റിംഗ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
പുതുമുഖങ്ങളായിരിക്കും സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്നുള്ള കാര്യം വ്യക്തമായിട്ടില്ല. സിനിമ ജയന്റെ ജീവചരിത്രമാണോ പറയുന്നത്. അല്ലെങ്കില്‍ സിനിമകളെ കുറിച്ചുള്ളതാണോ എന്നിങ്ങനെയുള്ള കാര്യങ്ങളും പുറത്തുവന്നിട്ടില്ല.