മല്ലൂസ് പണിതുടങ്ങി…! വടക്കാഞ്ചേരിയില്‍ വീട്ടമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഉള്‍പ്പെട്ട സിപിഎം കൗണ്‍സിലര്‍ ജയന്തന്റെ ഫേസ്ബുക്ക് പേജില്‍ തെറിയഭിഷേകം

JAYANTHAN-FACE

വീട്ടമ്മയെ സംഘം ചേര്‍ന്ന് ക്രൂരക്രൂരപീഡനം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വടക്കാഞ്ചേരിയിലെ സിപിഎം കൗണ്‍സിലര്‍ പി.എന്‍. ജയന്തന്റെ ഫേസ്ബുക്ക് പേജില്‍ നാട്ടുകാരുടെ വക തെറിവിളികളും പൊങ്കാലയും. ചങ്കുറപ്പുണ്ടോ നേരിന്റെ പക്ഷം ചേരാന്‍? എങ്കില്‍ നിന്നെ ഞങ്ങള്‍ സഖാവെന്നു വിളിക്കാം. ജയന്തന്റെ അക്കൗണ്ടിലെ കവര്‍ ഫോട്ടോ ഡിവൈഎഫ്‌ഐയുടെ പതാകയും ചേര്‍ന്നതാണ്. ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളവരില്‍ ഏറെയും സിപിഎം പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. ഇയാളുടെ പോസ്റ്റുകളിലധികവും സിപിഎമ്മിനെ പുകഴ്ത്തിയുള്ളതും.

രാഷ്ട്രദീപിക അടക്കമുള്ള മാധ്യമങ്ങള്‍ ജയന്തന്റെ ചിത്രം പുറത്തുവിട്ടതോടെ കമന്റ് ബോക്‌സുകളില്‍ തെറിവിളികളുടെ ബഹളമാണ്. സ്ത്രീകളടക്കമുള്ളവര്‍ അസഭ്യവര്‍ഷവുമായി എത്തിയിട്ടുണ്ട്. പലരും കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവര്‍ഷങ്ങളാണ് ചൊരിയുന്നത്. പ്രാകുന്നവരും കുറവല്ല. അതേസമയം, സംഭവത്തെക്കുറിച്ച് ജയന്റെ പ്രതികരണം വന്നിട്ടുണ്ട്. തന്നെ തേജോവധം ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ഇയാള്‍ പറയുന്നത്. ആഗസ്ത് മാസത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് കേസ് പിന്‍വലിച്ചുകൊണ്ട് വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തു. യുവതിയും ഭര്‍ത്താവും മൂന്ന് ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നു. അത് ചോദിച്ചതിന്റെ പേരിലാണ് ആരോപണം ഉന്നയിച്ചതെന്നും ജയന്തന്‍ പറയുന്നു.

പിന്നീട് യുവതിയുടെ ഭര്‍ത്താവ് 15 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട തന്നെ സമീപിച്ചിരുന്നു. കള്ള പരാതിയ്ക്ക് പിന്നാലെ പോകാന്‍ തനിക്ക് കഴിയില്ല, നിയമപരമായ നടപടി സ്വീകരിക്കാമെന്ന് അവര്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണെന്നും ജയന്തന്‍ പറഞ്ഞു. വടക്കാഞ്ചേരി മുനിസിപ്പാലിറ്റി മിനാലൂര്‍ ബൈപ്പാസ് വാര്‍ഡ് 27  കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവുമാണ് പി.എന്‍ ജയന്തന്‍. സംഭവം വലിയ ഒച്ചപ്പാട് സൃഷ്ടിച്ചതോടെ ജയന്തനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് സിപിഎം പ്രവര്‍ത്തകര്‍.

JAYANTHAN-FACE4

 

Related posts