കൊല്ലം: മംഗളുരു – നാഗർകോവിൽ പരശുറാം എക്സ്പ്രസിനെ കൂടാതെ കൂടുതൽ ട്രെയിനുകൾ കന്യാകുമാരി വരെ ദീർഘിപ്പിക്കാൻ റെയിൽവേ ബോർഡ് നടപടികൾ തുടങ്ങി. ജൂലൈ മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. 22657/58 താംബരം -നാഗർകോവിൽ ത്രൈവാര എക്സ്പ്രസ്, 12667/68 ചെന്നൈ-നാഗർകോവിൽ എക്സ്പ്രസ്, 12689/90 ചെന്നൈ-നാഗർകോവിൽ എക്സ്പ്രസ്, 06639 പുനലൂർ- നാഗർകോവിൽ പാസഞ്ചർ, 06641/42 തെങ്കാശി -നാഗർകോവിൽ പാസഞ്ചർ എന്നീ ട്രെയിനുകൾ കൂടിയാണ് കന്യാകുമാരി വരെ നീട്ടുന്നത്.
11097/98 പൂനെ – എറണാകുളം പൂർണ എക്സ്പ്രസും 22149/50 പൂനെ – എറണാകുളം സൂപ്പർ ഫാസ്റ്റ് ട്രെയിനും കോട്ടയം വരെയും സർവീസ് നീട്ടും. 12695/96 ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സപ്രസ് കൊച്ചുവേളി വരെയെ ഉണ്ടാകൂ. അതേ സമയം 20909/10 പോർബന്തർ കൊച്ചുവേളി എക്സ്പ്രസ് തിരുവനന്തപുരം വരെയും നീട്ടും.
12643/44 നിസാമുദീൻ – തിരുവനന്തപുരം സ്വർണ ജയന്തി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് കൊച്ചുവേളി വരെയായി സർവീസ് വെട്ടിച്ചുരുക്കും.
16381/82 പൂനെ-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് നാഗർകോവിലിൽ സർവീസ് അവസാനിപ്പിക്കും. ഈ വണ്ടി കന്യാകുമാരിക്ക് പോകില്ല. 20681/82 ചെങ്കോട്ട – ചെന്നൈ സിലമ്പ് എക്സ്പ്രസ് താംബരത്ത് നിന്നായിരിക്കും പുറപ്പെടുക. പുതുതായി നിലവിൽ വരുന്ന സമയക്രമം അനുസരിച്ച് 16649 മംഗളുരു -കന്യാകുമാരി പരശുറാം എക്സ്പ്രസ് രാത്രി 9.25 ന് കന്യാകുമാരിയിൽ എത്തും.
തിരിച്ചുള്ള സർവീസ് (16650 ) രാവിലെ 3.45 ന് കന്യാകുമാരിയിൽ നിന്ന് മംഗളൂരുവിലേയ്ക്ക് പുറപ്പെടും. അതുപോലെ 16381 പൂനെ -നാഗർകോവിൽ ജയന്തി ജനത രാവിലെ 11.10 ന് നാഗർകോവിലിൽ എത്തും. പൂനെയ്ക്ക് പോകുന്ന ജയന്തി ജനത (16382) രാവിലെ ഒമ്പതിനും നാഗർകോവിലിൽ നിന്ന് പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്.
06639 പുനലൂർ -നാഗർകോവിൽ പാസഞ്ചർ കന്യാകുമാരി വരെ നീട്ടുമ്പോൾ ഉച്ചയ്ക്ക് 12-ന് കന്യാകുമാരിയിൽ എത്തും.
ഇതുകൂടാതെ 22113/14 ലോകമാന്യ തിലക് – കൊച്ചുവേളി ദ്വൈവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ആഴ്ചയിൽ അഞ്ച് ദിവസം സർവീസ് നടത്താനും റെയിൽവേ ബോർഡ് തീരുമാനിച്ചു.