സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ച് നടി ജയപ്രദയ്ക്ക് വ്യക്തമായ അഭിപ്രായമുണ്ട്. എല്ലാ പുരുഷന്മാരുടേയും ആഗ്രഹം കുടുംബത്തിന് ചേരുന്ന എല്ലാം തികഞ്ഞ ഒരു ഭാര്യയെ കിട്ടണം എന്നതാണ്. ഒരു പെൺകുട്ടി ജനിക്കുമ്പോൾ മുതൽ ഇതിനുള്ള ട്രെയിനിങ് ഇവർക്ക് ലഭിക്കുന്നുമുണ്ട്. എന്നാൽ ആൺകുട്ടികളുടെ കാര്യത്തിൽ ഇത് വളരെ വിരളമായി മാത്രമാണ് സംഭവിക്കുന്നത്.
സ്ത്രീകളെ നല്ല ഭാര്യമാരായി വളർത്തിയെടുക്കാൻ സമൂഹം വർഷങ്ങളായി പരിശ്രമിക്കുന്നുണ്ട്. എന്നാൽ നല്ല ഭര്ത്താക്കന്മാരെ വളര്ത്തിയെടുക്കുന്നതില് സമൂഹം പലപ്പോഴും പരാജയപ്പെടുന്നുണ്ടെന്നും ജയപ്രദ പറഞ്ഞു.
പെർഫക്ട് പതി എന്ന പരിപാടിയിലൂടെ മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. ഇതിൽ അമ്മയായും അമ്മായിഅമ്മയായും താരം എത്തുന്നുണ്ട്. ഇത്തരത്തിലുളള ഒരു കഥാപാത്രം ചെയ്യാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ജയപ്രദ കൂട്ടിച്ചേർത്തു.
അമ്മമാർ അവരുടെ മക്കളുടെ സ്വഭാവം മനസിലാക്കേണ്ടതാണ്. അല്ലാതെ ആൺമക്കൾ ചെയ്യുന്ന എല്ലാ തെറ്റുകൾക്ക് നേരേയും കണ്ണടച്ച് അവരെ പിന്തുണയ്ക്കുകയല്ല വേണ്ടതെന്നും നടി പറഞ്ഞു. പെൺകുട്ടികള ഭാവിയിൽ നല്ല ഭാര്യമാരായി വളർത്തിയെടുക്കാൻ ശ്രമിക്കുന്നുണ്ട്. വിവാഹ ശേഷം ഭർത്താക്കന്മാർ എങ്ങനെയാണോ അത് അംഗീകരിച്ച് അവരോടൊപ്പം ജീവിക്കണം എന്നാണ് സമൂഹം അവർക്ക് നൽകുന്ന ഉപദേശം.
ഈ വേദവാക്യം പറഞ്ഞാണ് പെൺകുട്ടികളെ കുട്ടിക്കാലം മുതൽ വളർത്തുന്നത്. എന്നാൽ പുരുഷന്മാരുടെ കാര്യത്തിൽ ഇത് സംഭവിക്കുന്നില്ല. നല്ല പെൺകുട്ടികൾക്ക് പറ്റിയ പുരുഷന്മാരെ വാർത്തെടുക്കാൻ നമ്മുടെ സമൂഹത്തിന് പലപ്പോഴും കഴിയുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.