ജയപ്രദ ബിജെപിയിലേക്ക്, പോരാട്ടം പഴയ ആശാനെതിരേ!! തുടക്കം തെലുങ്കുദേശം പാര്‍ട്ടിയിലൂടെ, ചന്ദ്രബാബു നായിഡുവുമായി തെറ്റിയതോടെ എസ്പിയില്‍, നഗ്നഫോട്ടോ വിവാദത്തിനൊടുവില്‍ പുതിയ താവളം

പ്രശസ്ത നടി ജയപ്രദ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമെന്നും ജയപ്രദ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും ഉത്തര്‍പ്രദേശിലാകും മത്സരിക്കുകയെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ സമാജ് വാദി പാര്‍ട്ടിയിലായിരിക്കെ രണ്ടുതവണ വിജയിച്ച ഉത്തര്‍പ്രദേശിലെ രാംപുരില്‍നിന്നായിരിക്കും ജയപ്രദ മത്സരിക്കുകയെന്നാണ് വിവരം.

സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാനാണ് എതിര്‍ സ്ഥാനാര്‍ത്ഥി. നിലവില്‍ ബിജെപിയുടെ സിറ്റിങ് സീറ്റായ രാംപുരിയില്‍ ഡോ. നേപാല്‍ സിങാണ് എംപി. ഇത്തവണ ജയപ്രദയെ ഇറക്കിയാല്‍ മണ്ഡലം നിലനിര്‍ത്താനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. തെലുങ്കുദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ജയപ്രദ പീന്നീട് ചന്ദ്രബാബു നായിഡുവുമായി പിണങ്ങി സമാജ്വാദി പാര്‍ട്ടിയില്‍ ചേരുകയായിരുന്നു.

ആന്ധ്രയില്‍ നിന്നും ഉത്തര്‍പ്രദേശിലെത്തിയ ജയപ്രദ രണ്ടുതവണ രാംപുരിയില്‍ നിന്ന് മത്സരിച്ച് ലോക്സഭാംഗമായി. അസംഖാന്‍ തന്റെ നഗ്‌ന ചിത്രം പ്രചരിപ്പിച്ചുവെന്ന ആരോപണം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ജയപ്രദയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്ന് അമര്‍സിങിനൊപ്പം ആര്‍എല്‍ഡിയില്‍ ചേരുകയും 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജ്നോറില്‍ നിന്നും മത്സരിച്ച് പരാജയപ്പെടുകയും ചെയ്തിരുന്നു.

ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തയായി മാറിയ ജയപ്രദ ആന്ധ്രാപ്രദേശില്‍നിന്ന് രാജ്യസഭാംഗമായി. തെലുങ്ക് മഹിളാ സംഘടനയുടെ അധ്യക്ഷ പദവിയും വഹിച്ചു. പിന്നീട് ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടിവിട്ട ജയപ്രദ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ആന്ധ്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലെത്തിയ അവര്‍ രണ്ടുതവണ രാംപുരില്‍നിന്ന് മത്സരിച്ച് ലോക്‌സഭാംഗമായി.

Related posts