മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായകനായി അഭിനയിച്ച ജയറാം എന്ന നടന് മലയാളത്തിലും തമിഴിലുമൊക്കെ നിരവധി അവസരങ്ങൾ നഷ്ടമായിട്ടുണ്ട്.
ഒപ്പം ജയറാം തന്നെ പിൻവാങ്ങിയ സിനിമകളും ഉണ്ട്. അവയിൽ ഏറെ ഹിറ്റായി മാറിയ മണിരത്നം ചിത്രം ദളപതി ജയറാമിന് നഷ്ടമായ ഒരു മികച്ച അവസരമായിരുന്നു.
മലയാളത്തിനു നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സിദ്ധിഖ് ലാൽ ടീം തന്റെ ആദ്യ ചിത്രമായ റാംജിറാവു സ്പീക്കിംഗിൽ നായകനാക്കാനിരുന്നതും നടൻ ജയറാമിനെയായിരുന്നു.
ജയറാം- മുകേഷ്-ഇന്നസെന്റ് എന്നതായിരുന്നു ചിത്രത്തിലേക്കുള്ള സിദ്ധിഖ്-ലാൽ ടീമിന്റെ ആദ്യ ഓപ്ഷൻ, എന്നാൽ ജയറാം ചിത്രത്തിൽ നിന്ന് പിന്മാറുകയും പകരക്കാരനായി അതുല്യ അഭിനേതാവ് കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ സായ്കുമാർ രംഗപ്രവേശം ചെയ്യുകയും ചെയ്തു.
ഹിറ്റ് ചിത്രമായ റാംജിറാവു സ്പീക്കിംഗിലെ നായക വേഷം നഷ്ടപ്പെടുത്തിയത് ജയറാമിനെ സംബന്ധിച്ച് വലിയ ഒരു നഷ്ടമായിരുന്നു. റാംജിറാവു സ്പീക്കിംഗിലൂടെ സിനിമയിലെത്തിയ സായികുമാർ പിന്നീടു മലയാളസിനിമയുടെ അവിഭാജ്യ ഘടകമായി മാറി.
നായകനായും വില്ലനായും സഹനടനായും സായികുമാർ ഇന്നും മലയാളസിനിമയുടെ ഭാഗമായി തുടരുകയാണ്.