കണ്ണൂർ: സിപിഎം നേതാവും മന്ത്രിയുമായ ഇ.പി. ജയരാജനെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. 38 ബിജെപി – ആർഎസ്എസ് പ്രവർത്തകരെയാണ് വെറുതെവിട്ടത്.
തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കേസ് ശാസ്ത്രീയമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടുള്ള കോടതി ഉത്തരവ്.
നൂർ എലാങ്കോട് സിപിഎം പ്രവർത്തകൻ കനകരാജിന്റെ രക്തസാക്ഷി ദിനാചരണ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്പോൾ 2000 ഡിസംബർ രണ്ടിന് വൈകിട്ടാണ് ബോംബെറിഞ്ഞ് ജയരാജനെ വധിക്കാൻ ശ്രമിച്ചത്.