തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന് സംസ്ഥാന സമിതിയിൽ വിമർശനം. ജയരാജൻ പാർട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുന്നതായാണ് വിമർശനം. ജയരാജനെതിരെ പാർട്ടി നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
ജയരാജൻ പാർട്ടിക്ക് അതീതനായി സ്വയം മഹത്വവത്കരിക്കാൻ ശ്രമിക്കുന്നതായാണ് സംസ്ഥാന സമിതിയുടെ കണ്ടെത്തൽ. ഇതിനായി ജീവിതരേഖയും നൃത്തശില്‍പ്പവും പുറത്തിറക്കി. പാര്‍ട്ടിക്ക് അതീതനായി വളരാനുള്ള ഈ നീക്കം അനുവദിക്കാനാകില്ലെന്നാണ് സംസ്ഥാന സമിതിയുടെ തീരുമാനം. ഇക്കാര്യം കണ്ണൂരിലെ എല്ലാ ഘടകങ്ങളിലും റിപ്പോര്‍ട്ടിംഗ് നടത്താനും തീരുമാനമായി.
അതേസമയം പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ നിന്ന് ജയരാജൻ ഇറങ്ങിപ്പോയി. ചര്‍ച്ചയില്‍ അഭിപ്രായം രേഖപ്പെടുത്തിയ ശേഷമാണ് ജയരാജന് ഇറങ്ങിപ്പോയത്. ചര്‍ച്ചയില്‍ വികാരഭരിതനായിട്ടാണ് ജയരാജന് പ്രതികരിച്ചത്. അതേസമയം ജയരാജനെതിരായ പ്രമേയം സംസ്ഥാന സമിതി അംഗീകരിച്ചിട്ടുണ്ട്.