തിരുവനന്തപുരം: ഇ.പി.ജയരാജൻ പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി പി.സരിനെതിരെ പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞെന്നും ഇനി തിരുത്തി പറഞ്ഞിട്ടു കാര്യമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇ.പി.ജയരാജനെ പാലക്കാട് എത്തിച്ചിട്ടു പ്രയോജനമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
സരിനിനെ പറ്റി ഇപി പറഞ്ഞത് യാഥാർഥ്യം മാത്രമാണ്. സരിനെ സ്ഥാനാർത്ഥിയാക്കിയതിൽ സിപിഎമ്മിനകത്ത് അതൃപ്തിയുണ്ട്. ഇപി ഇക്കാര്യം തുറന്നുപറഞ്ഞു. പാർട്ടി പറഞ്ഞതു കൊണ്ടു മാത്രമാണ് ഇപി പാലക്കാട്ടെത്തുന്നത്- വി.ഡി.സതീശൻ പറഞ്ഞു.
ഇ.പി.ജയരാജനന്റെ പുസ്തകത്തിന്റെ പ്രകാശനം നീട്ടിവെച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം കാരണമെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.
സരിൻ സ്ഥാനാർത്ഥിയായതോടെ എൽഡിഎഫ് മൂന്നാം സ്ഥാനത്ത് തന്നെ തുടരുമെന്നും പാലക്കാട് യുഡിഎഫ് പതിനായിരം വോട്ടിന് മുകളിൽ ഭൂരിപക്ഷം നേടുമെന്നും പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്നും വി.ഡി.സതീശൻ പറഞ്ഞു.