തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന് വധഭീഷണിയുണ്ടെന്നത് നാടകം മാത്രമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ. ജയരാജനെ വെള്ളപൂശാനുള്ള സിപിഎം ശ്രമമാണിത്. ഇല്ലാത്ത ഭീഷണിയുടെ പേരിൽ പോലീസ് സംരക്ഷണം നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
ജയരാജനെ ആക്രമിക്കാനായി ആർഎസ്എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചതായാണ് പോലീസ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജയരാജന്റെ സുരക്ഷ പോലീസ് വർധിപ്പിച്ചിരുന്നു.
കതിരൂരിലെ മനോജിന്റെയും ധർമടത്തെ രമിത്തിന്റെയും കൊലപാതകത്തിന് പകരം ചെയ്യാനാണ് ജയരാജനുനേരേയുള്ള ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നും പോലീസിന്റെ മുന്നറിയിപ്പ് സന്ദേശത്തിലുണ്ട്.