കണ്ണൂർ: സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജനെതിരെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ട കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം എടവണ്ണ ചാത്തല്ലൂർ സ്വദേശി നൗഷാദിനെ (30) യാണ് അറസ്റ്റ്ചെയ്തത്.
പി. ജയരാജൻ ബിജെപിയിൽ ചേരുന്നുവെന്ന സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. നൗഷാദ് അഡ്മിനായ എടവണ്ണയിൽ ഒരു വാട്ട്സ് ആപ്പ് കൂട്ടായ്മയുണ്ട്. ഇതിലൂടെയാണ് നൗഷാദ് ജയരാജനെതിരെ വാട്ട്സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചത്.
കണ്ണൂർ അഡീഷണൽ എസ്ഐ വി.വി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നൗഷാദിനെ അറസ്റ്റ്ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.