ആസ്വാദകരെ മേളതിമിര്‍പ്പില്‍ ആറാടിച്ച് ജയറാമിന്റെ പഞ്ചാരിമേളം; മേളത്തില്‍ പങ്കെടുത്തത് നൂറോളം വാദ്യകലാകാരന്മാര്‍

jayaramകാലടി: ആസ്വാദകരെ മേളതിമിര്‍പ്പില്‍ ആറാടിച്ച് ജയറാമിന്റെ പഞ്ചാരിമേളം ആവേശമുണര്‍ത്തി. നിലീശ്വരം തോട്ടുവ പന്തയ്ക്കല്‍ ക്ഷേത്രത്തിലാണ് മേളം നടന്നത്. പതികാലത്തില്‍ കൊട്ടി തുടങ്ങി അഞ്ചാം കാലം വരെ നീണ്ട മേളപെരുക്കം അക്ഷരാര്‍ഥത്തില്‍ തോട്ടുവ ഗ്രാമത്തെ ഉത്സവ പ്രതീതിയിലാക്കി.

96 അക്ഷര കാലത്തിലായിരുന്നു മേളപ്പെരുക്കം . ഓരോ കാലവും കൊട്ടികയറുമ്പോള്‍ ജനസമുദ്രം ആവേശത്തിലായി. കൈകള്‍ വായുവില്‍ ചുഴറ്റി താളം പിടിച്ചു പഞ്ചാരിമേളം പൂര്‍ണമായും അവര്‍ ആസ്വദിച്ചു. നൂറോളം വാദ്യകലാകാരന്മാരാണ് മേളത്തില്‍ പങ്കെടുത്തത്.

Related posts