അപരന്‍ മുതല്‍ അച്ചായന്‍സ് വരെ! വൈകല്യങ്ങളെ അതിജീവിച്ച കൊച്ചുമിടുക്കി; ഡയാനക്ക് സ്വപ്നസാക്ഷാത്കാരമായി ജയറാം

2402

കട്ടപ്പന: വൈകല്യങ്ങളെ അതിജീവിച്ച കൊച്ചുമിടുക്കി ഡയാന എഴുതിയ ‘അപരന്‍ മുതല്‍ അച്ചായന്‍സ് വരെ‘ എന്ന പുസ്തകം പ്രകാശനം ചെയ്യാന്‍ സിനിമാതാരം ജയറാം കട്ടപ്പനയിലെത്തി. കട്ടപ്പന ഇടുക്കിക്കവല മുറ്റത്തു സാബുവിന്റെയും ലിസിയുടെയും മൂത്ത മകളാണ് ജയറാമിന്റെ കടുത്ത ആരാധികയായ ഡയാന.

ജന്മനാ വൈകല്യത്തോടെ ജനിച്ച ഡയാന ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. സെന്റ് സെബാസ്റ്റ്യന്‍സ് കോളജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ ഡയാന ജയറാമിന്റെ ജീവിതത്തിലെ പ്രധാന ദിവസങ്ങള്‍, വിവാഹ ദിവസം, ഭാര്യയുടെയും മക്കളുടെയും ജന്മദിനങ്ങള്‍, ലഭിച്ച അവാര്‍ഡുകള്‍, അഭിനയിച്ച 204 സിനിമകളെകുറിച്ചുള്ള വിവരങ്ങളെല്ലാം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാംസ്കാരിക സമ്മേളനം സഹകരണബാങ്ക് പ്രസിഡന്റും മുനിസിപ്പല്‍ കൗണ്‍സിലറുമായ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്തു.

Related posts