പതിറ്റാണ്ടുകളായി മലയാള സിനിമയുടെ മുന്നിൽ നിൽക്കുന്ന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇതിനിടെ പലരും വരികയും പോവുകയും ചെയ്തുവെങ്കിലും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിംഹാസനങ്ങള്‍ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല.
മമ്മൂട്ടിയും മോഹന്‍ലാലും അരങ്ങ് വാഴുന്ന അതേസമയത്ത് മലയാളത്തിലെത്തി കുടുംബപ്രേക്ഷകരുടെ മനസ് കീഴടക്കാന്‍ സാധിച്ച താരമാണ് ജയറാം.ഇപ്പോഴിതാ ജയറാമിന്റെ പഴയൊരു അഭിമുഖം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. മോഹന്‍ലാലും മമ്മൂട്ടിയും ഉള്ളപ്പോള്‍ എന്തിനാണ് ജയറാം?
എന്നാണ് അവതാരകന് ചോദിക്കുന്നത്. ഇതിന് ജയറാം നല്കുന്ന മറുപടി ഇങ്ങനെയാണ്. ”എനിക്ക് ആറടി പൊക്കമുണ്ട്. മമ്മൂട്ടി അഞ്ചേ പതിനൊന്ന്, ലാല്‍ അഞ്ചേ പത്ത്. എനിക്ക് രണ്ട് മണിക്കൂര്‍ ഇപ്പോഴും സ്റ്റേജില്‍ നിന്നും മിമിക്രി പെര്‍ഫോം ചെയ്യും. ഇവര്‍ രണ്ടു പേരും തലകുത്തി നിന്നാലും അത് ചെയ്യാന്‍ പറ്റില്ല.
രണ്ടര മണിക്കൂര്‍ ഞാന്‍ നിന്ന് പഞ്ചാരിമേളം കൊട്ടും. ഇവര്‍ക്ക് രണ്ടു പേര്‍ക്കും ചിന്തിക്കാനേ പറ്റില്ല. അങ്ങനെയുള്ള കുറേ കാര്യങ്ങള്‍ ഞാന്‍ ചെയ്യും. പക്ഷെ ഇവര്‍ക്ക് രണ്ടു പേര്‍ക്കും എന്നേക്കാള്‍ കൂടുതല്‍ ഉണ്ടെന്ന് കരുതുന്ന ഗുണം, രണ്ട് പേര്‍ക്കും എന്നേക്കാള്‍ നന്നായി അഭിനയിക്കാന്‍ അറിയാം
എന്നതാണ്”. മോഹന്‍ലാലും മമ്മൂട്ടിയും നിറഞ്ഞു നില്ക്കുന്ന കാലഘട്ടത്തിലേക്ക് ഞാന്‍ വന്നു കയറി പെട്ടല്ലോ എന്നെപ്പോഴെങ്കിലു തോന്നിയിട്ടുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. ഇതിനും രസകരമായ മറുപടിയാണ് ജയറാം നൽകിയത്. ”ഇല്ല.എനിക്കതൊരു അഭിമാനമായിട്ടാണ് തോന്നിയിട്ടുള്ളത്.
നമ്മള് തന്നെ സ്ക്രീനില്‍ കണ്ടിട്ടുള്ള മമ്മൂട്ടിയും മോഹന്‍ലാലും നില്ക്കുന്ന കാലത്ത്, സിനിമയില്‍ അഭിനയിക്കണം എന്ന മോഹം മനസിലുണ്ടായിരുന്ന കാലത്ത്, പത്മരാജന് സാറിനെപ്പോലെ അന്നത്തെ ഏറ്റവും പ്രശസ്തനായിട്ടുള്ള സംവിധായകന്റെ സിനിമയില്‍ രണ്ട് കഥാപാത്രങ്ങള്‍ ചെയത്, ഇവരൊക്കെയുള്ള കാലത്ത് നായകനായി തുടങ്ങാന്‍ സാധിച്ചുവെന്നത് എനിക്ക് എന്നും ഒരു ക്രെഡിറ്റ് ആയിട്ട് പറയാന്‍ സാധിക്കുന്ന കാര്യമാണ്.” എന്നായിരുന്നു ജയറാമിന്റെ മറുപടി.
–പിജി