വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ടിലൊരുങ്ങുന്ന കന്നി ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത് ജയറാമും ദുൽഖർ സൽമാനുമാണെന്ന് സൂചന. ചിത്രം മാസ് എന്റർടെയിനറായിരിക്കുമെന്നാണ് അറിയുന്നത്. ഇതിനു മുന്പ് അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങൾ വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കൂട്ടുകെട്ട് തിരക്കഥ തയാറാക്കിയിരുന്നു. എന്നാൽ പുതിയ ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
സോളോയാണ് ദുൽഖറിന്റേതായി പുറത്തുവന്ന ഒടുവിലത്തെ ചിത്രം. സമുദ്രക്കനി സംവിധാനം ചെയ്ത ആകാശമിഠായി ആണ് ജയറാമിന്റെ റിലീസ് ചെയ്ത പുതിയ ചിത്രം.