മലയാളി പ്രേക്ഷകര്‍ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് തുളസിദാസ്.
1988-ല്‍ പുറത്തിറങ്ങിയ ഒന്നിനുപിറകേ മറ്റൊന്ന് ആയിരുന്നു ആദ്യചിത്രം. പിന്നീട് 25 ല്‍ പരം സിനമകള്‍ അദ്ദേഹം സംവിധാനം ചെയ്തു.
തുളസിദാസിന്റെ പല ചിത്രങ്ങളും ഇപ്പോഴും പ്രേക്ഷകർക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്.
ജയറാം- തുളസീദാസ് കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. എന്നാല്‍ തന്റെയൊരു ചിത്രം ജയറാം ഉപേക്ഷിച്ചതിനെക്കുറിച്ച് തുളസീദാസ് ഒരിക്കല്‍ വെളിപ്പെടുത്തി. തുളസിദാസിന്റെ വാക്കുകള്‍ ഇങ്ങനെ…
ഞാന്‍ സംവിധാനം ചെയ്ത ദോസ്ത് എന്ന സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നു. പെട്ടെന്ന് സംഭവിച്ച ഒരു സിനിമയായിരുന്നു അത്.
കാരണം ആ സമയത്ത് ഞാന്‍ ജയറാമിനെ വച്ച് ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. പക്ഷേ അത് നടക്കാതെ പോയത് കൊണ്ടാണ് പിന്നീട് ദോസ്ത് എന്ന ചിത്രം പെട്ടെന്നു പ്ലാന്‍ ചെയ്തത്.
കെപി കൊട്ടാരക്കരയുടെ മകന് രവി കൊട്ടാരക്കരയ്ക്ക് വേണ്ടി ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചു. ജയറാമായിരുന്നു നായകനായി മനസിലുണ്ടായിരുന്നത് .
അങ്ങനെ ഉദയകൃഷ്ണ സിബി.കെ.തോമസിന്റെ തിരക്കഥയില്‍ ജയറാമിനെ മനസില്‍ കണ്ടു ഒരു സിനിമ പ്ലാന്‍ ചെയ്തു.
ഉത്തമന് എന്ന സിനിമയുടെ ലൊക്കേഷനില്‍ ജയറാമിനോട് കഥ പറയാന്‍ പോയി. കഥ പറയാന്‍ പോകുമ്പോള്‍ എനിക്കൊപ്പം രവി കൊട്ടാരക്കരയും ഉണ്ടായിരുന്നു.
അദ്ദേഹമാണ് നിര്‍മാതാവ് എന്ന് മനസിലാക്കിയ ജയറാം എന്റെ കഥ കേള്‍ക്കാന്‍ താല്പര്യം കാണിച്ചില്ല.
അവര്‍ തമ്മില്‍ നേരത്തെ ഒരു സിനിമ ചെയ്യുകയും അതിലെന്തോ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. അതാകാം കാരണം-തുളസീദാസ് വ്യക്തമാക്കി.
-പിജി