കൊച്ചി: സിനിമകള്‍ കാണാതെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന അഭിപ്രയ പ്രകടനങ്ങള്‍ സിനിമയെ പ്രതികൂലമായി ബാധിക്കുമെന്നു നടന് ജയറാം. പുതിയ ചിത്രം പട്ടാഭിരാമന്റെ പ്രചാരണത്തിന് എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ സിനിമകളെ ആളുകള്‍ മുന്‍വിധിയോടെ കാണുന്നതു തെറ്റിദ്ധാരണ പരത്തുന്നു. എങ്കിലും ചിലര്‍ പിന്നീട് തെറ്റ് തിരുത്താന്‍ തയാറാകുന്നുണ്ട്. ഭക്ഷ്യരംഗത്തെ ചൂഷണം ചര്‍ച്ച ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണം തിയറ്ററില്‍നിന്നു ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നു സംവിധായകന് കണ്ണന് താമരക്കുളം പറഞ്ഞു.
എറണാകുളം പ്രസ്ക്ലബ്ബിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള അരി വിതരണത്തിന്റെ ഉദ്ഘാടനം ജയറാം നിര്‍വഹിച്ചു. നടന് ബൈജു, ചിത്രത്തിലെ നായിക ശാലു തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.