കഴിഞ്ഞ 30 വര്‍ഷക്കാലം ഏറ്റവും കൂടുതല്‍ കുടുംബ സിനിമകള്‍ ചെയ്തിട്ടുള്ളത് ഞാനായിരിക്കും എന്നാണ് തോന്നുന്നത്. ഞാനേറ്റവും വലിയ ഭാഗ്യമായി കരുതുന്നതും അതാണ്. അതെന്തു കൊണ്ടാണെന്നു ചോദിച്ചാല്‍ മന:പൂര്‍വമല്ല എന്നു മാത്രമെ പറയാന്‍ കഴിയൂ. എന്നെ തേടി അത്തരം സിനിമകള്‍ അധികം വന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇത്തരം സിനിമകള്‍ ചെയ്യുമ്പോള്‍ ഞാന്‍ വളരെ കംഫര്‍ട്ടബിളാണ്. നമുക്ക് പറ്റുന്ന കഥാപാത്രം ഇഷ്ടപ്പെട്ട് ചെയ്യുമ്പോഴാണ് സിനിമ നന്നാവുന്നത്.’
പില്‍ക്കാലത്ത് ചില പാളിച്ചകളുണ്ടായി. സിനിമകള്‍ മാറിപ്പോയതു കൊണ്ടല്ല, മറിച്ച് ഞാന്‍ തിരഞ്ഞെടുത്തതില്‍ തെറ്റൊക്കെ വന്നിട്ടുണ്ട്. എനിക്കു തന്നെ ആവശ്യമില്ലായിരുന്നുവെന്ന് തോന്നിയിട്ടുള്ള കുറേ സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ പിന്നെയും എന്നെ തേടി നല്ല സിനിമകള്‍ വന്നു കൊണ്ടേയിരുന്നു. അതിനുദാഹരണമാണ് പഞ്ചവര്‍ണത്തത്തയും ലോനപ്പന്റെ മാമോദീസയും ഒക്കെ’ ജയറാം പറഞ്ഞു.
എല്ലാവര്‍ക്കും അവരുടെ മക്കള്‍ വിലപ്പെട്ടതാണ്. ഒരച്ഛനെന്ന നിലയില്‍ എനിക്കും അങ്ങനെ തന്നെയാണ്. കണ്ണന് പക്ഷേ, ജയറാമിന്റെയും പാര്‍വതിയുടെയും മകനാണെന്ന േലബലില്‍ ഒരു ചാന്‍സ് ചോദിച്ച് വാങ്ങേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. അവന്റെ ആദ്യത്തെ സിനിമ പോലും അഭിനയിക്കേണ്ട ഒരു കുട്ടി ശരിയാകാതെ വന്നപ്പോള്‍ സത്യന്‍ അന്തിക്കാട് അവനെ കൊണ്ട് ചെയ്യിച്ചതാണ്. അടുത്ത സിനിമയും അവന്‍ തന്നെ കഥകേട്ട് അവന്‍ തന്നെ ചെയ്ത് ദേശീയ അവാര്‍ഡൊക്കെ മേടിച്ചു- ജയറാം പറയുന്നു.