ഇംഗ്ലീഷ് ഭാഷ അറിയാത്തത് ഒരു കുറ്റമല്ല. അറിയാത്ത ഭാഷ അറിയാമെന്നു പറയുകയും ഒടുവിൽ പുലിവാലുപിടിക്കുന്നതിലും നല്ലത് അറിയില്ലെങ്കിൽ അതു തുറന്നുപറയുന്നതു തന്നെയാണ്.
അറിയാൻ വയ്യാത്ത കാര്യങ്ങളാണങ്കിലും അതു തുറന്നു സമ്മതിക്കാൻ പലർക്കും മടിയാണ്, എന്നാൽ ജയറാം അങ്ങനെയല്ല. ഒരു മാധ്യമത്തിന്റെ ഇംഗ്ലീഷ് ചോദ്യത്തിന്റെ മുന്നിൽ ഉത്തരം പറയാൻ ബുദ്ധിമുട്ടിയ ജയറാം എന്നെക്കാൾ നന്നായി മകൻ കാളിദാസൻ ഇംഗ്ലീഷിൽ മറുപടി നൽകും എന്ന് തുറന്നുപറയുകയായിരുന്നു.
സ്പെയിനിൽ കാളയെ കൊല്ലുന്നതും ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ടുള്ള ചോദ്യമാണ് റിപ്പോർട്ടർ ചോദിച്ചത്.അതിനുള്ള ഉത്തരം തമിഴിൽ പറയാൻ നോക്കിയെങ്കിലും ഇംഗ്ലീഷിൽ സംസാരിക്കാൻ റിപ്പോർട്ടർ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഇംഗ്ലീഷിൽ ഒഴുക്കോടെ സംസാരിക്കാൻ അറിയാത്തതുകൊണ്ട് തന്നേക്കാൾ നന്നായി മകൻ ഇക്കാര്യം സംസാരിക്കുമെന്ന് പറഞ്ഞ് കാളിദാസിനെ ജയറാം വിളിച്ചു.
കാളിദാസനോട് മലയാളത്തിൽ കാര്യങ്ങൾ പറഞ്ഞുകൊടുത്തു. അച്ഛനുവേണ്ടി മകൻ റിപ്പോർട്ടറോട് കാര്യങ്ങൾ വിശദീകരിച്ചു. അച്ഛന്റെയും മകന്റെയും ഈ ഒത്തൊരുമയ്ക്കും വളരെയധികം പ്രശംസകളാണ് അന്നു ലഭിച്ചത്.
ഇംഗ്ലീഷിൽ സംസാരിക്കാൻ പ്രയാസമാണെന്ന് തുറന്നുപറഞ്ഞതിന് ജയറാമിനെ നിരവധിപ്പേർ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
പി.ജി