തിരുവനന്തപുരം: കായല്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ നടന് ജയസൂര്യ നല്കിയ ഹര്‍ജി തള്ളി. തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണലാണ് ഹര്‍ജി തള്ളിയത്. ചെലവന്നൂര്‍ കായല്‍ കൈയേറി നിർമിച്ച ബോട്ടുജെട്ടി പൊളിച്ചു നീക്കാന്‍ കൊച്ചി കോര്പ്പറേഷന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് ജയസൂര്യ അപ്പീല്‍ നല്‍കിയത്.
ഹര്‍ജി തള്ളിയതോടെ ജയസൂര്യ കൈയേറി നിർമിച്ച ബോട്ടുജെട്ടിയും ചുറ്റുമതിലും പൊളിച്ചു നീക്കും. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണു ജയസൂര്യക്ക് എതിരെ പരാതി നല്‍കിയത്. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിടനിര്‍മാണച്ചട്ടവും ലംഘിച്ചു ജയസൂര്യ അനധികൃതമായി ബോട്ടുജെട്ടിയും ചുറ്റുമതിലും നിർമിച്ചതിന് കോര്പ്പറേഷന് അധികൃതര്‍ ഒത്താശചെയ്തു കൊടുത്തെന്നാണ് പരാതി.