കൊച്ചി: ഹൈക്കോടതി ജുഡീഷൽ രജിസ്ട്രാറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എളമക്കര പൂവന്പിള്ളി ലൈനിൽ അജയശ്രീ ജയപ്രകാശിന്റെ ഭാര്യ ജയശ്രീ(55)യാണു മരിച്ചത്. ഇന്നു രാവിലെ നടത്തിയ പരിശോധനയിൽ മുറിയുടെ ജനലിനോട് ചേർന്ന് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് എളമക്കര പോലീസ് പറഞ്ഞു.
വീട്ടുകാർ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ ഇവർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നു സ്ഥലത്തെത്തിയ പോലീസ് വാതിൽ പൊളിച്ചാണു മുറിക്കുള്ളിൽ പ്രവേശിച്ചത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ജനറൽ ആശുപത്രിയിലേക്കു മാറ്റും. പിന്നീട് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കുമെന്നും പോലീസ് പറഞ്ഞു.