മൂവാറ്റുപുഴ: നടൻ ജയസൂര്യ കടവന്ത്ര ചിലവന്നൂർ കായൽ കൈയേറി ചുറ്റുമതിലും ബോട്ടുജെട്ടിയും നിർമിച്ചതു സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി എറണാകുളം വിജിലൻസ് യൂണിറ്റിനോട് നിർദേശിച്ചു. നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തെങ്കിലും ഒന്നര വർഷമായിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് കേസിലെ ഹർജിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബു കോടതിയിൽ ഹർജി ഫയൽ ചെയ്തത്. അടുത്ത മാസം 16ന് അന്വേഷണ റിപ്പോർട്ട് ഹാജരാക്കാനാണ് വിജിലൻസ് ജഡ്ജി ബി.കലാം പാഷ ഉത്തരവിട്ടിരിക്കുന്നത്.
കായല്‍ കൈയേറി ചുറ്റുമതിലും ബോട്ടുജെട്ടിയും! ഒന്നര വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല; നടന് ജയസൂര്യ കായല്‍‘ഭൂമി കൈയേറിയെന്ന പരാതിയില്‍ റിപ്പോര്‍ട്ട് നല്കാന് ഉത്തരവ്
