ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിനു വേണ്ടി ജയസൂര്യ കാതു കുത്തി. കാതു കുത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മേരിക്കുട്ടിയായാണ് ജയസൂര്യ എത്തുക.
കാതു കുത്തൽ ചടങ്ങിൽ ജയസൂര്യയുടെ ഭാര്യ സരിതയും മകൻ ആദിത്യയും സാക്ഷിയായിരുന്നു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.