അന്ന് സലിംകുമാര്‍ ശമ്പളമായി തന്നത് 35 രൂപ! അഭിമാനം തോന്നുന്നു സലീമേട്ടോ നിങ്ങളുടെ ഉയര്‍ച്ച കണ്ടിട്ട്; കറുത്ത ജൂതനെക്കുറിച്ച് ജയസൂര്യയ്ക്ക് പറയാനുള്ളത്

ദേശീയ പുരസ്‌കാര ജേതാവ് സലിംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുത്ത ജൂതന്‍. ഈ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജയസൂര്യ. കറുത്ത ജൂതനെക്കുറിച്ചും ചിത്രത്തിന്റെ സംവിധായകനും നടനുമായ സലീം കുമാറിനെക്കുറിച്ചും ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദവും പഴയകാലവും ഓര്‍ത്തെടുത്തു കൊണ്ടാണ് ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചത്. തനിക്ക് ആദ്യമായി പ്രതിഫലം തന്നത് സലീമേട്ടനാണ് എന്ന് പറഞ്ഞാണ് ജയസൂര്യ രംഗത്തെത്തിയത്. സലിം കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച കറുത്ത ജൂതന്‍ ഈ മാസം 18ന് തിയേറ്ററുകളില്‍ എത്തും.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:-

സലീമേട്ടനുമായുള്ള ബന്ധത്തെ കുറിച്ച് ഒരുപാട് പറയാനുണ്ട്. ഈ ഫ്ളാഷ് ബാക്കുകള്‍ എന്നും ഒരു lag ആയതു കൊണ്ട് അത്രയും പറയുന്നില്ല. എന്തായാലും ഞാന്‍ അടുത്ത് പരിചയപ്പെട്ട ,എനിക്ക് ആദ്യമായി മിമിക്രിക്ക് 35 രൂപ പ്രതിഫലം തന്ന എന്റെ ആദ്യ ഗുരു. ആ മിമിക്രിക്കാരനില്‍ നിന്ന് സലിമേട്ടന്‍ മികച്ച നടനുള്ള national award വാങ്ങി. ഇന്നിതാ ”കറുത്ത ജൂതന്‍’ എന്ന സിനിമയക്ക് കഥയും, തിരക്കഥയും, സംഭാഷണവും, രചിച്ച് അത് സംവിധാനവും ചെയ്തിരിക്കുന്നു. ഈ വര്‍ഷത്തെ നല്ല കഥയ്ക്കുള്ള kerala stateഅവാര്‍ഡും ഈ ചിത്രത്തിന് തന്നെ. അഭിമാനം തോന്നുന്നു സലീമേട്ടോ…. ഈ മാസം 18 ന് റിലീസ് ചെയ്യാന്‍ പോകുന്ന ‘കറുത്ത ജൂതന്’ വേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നു. ഇനിയും ഇതുപോലെയുള്ള മികച്ച ചിത്രങ്ങള്‍ സലീമേട്ടന് സംവിധാനം ചെയ്യാന്‍ കഴിയട്ടെ എന്ന്, അതില്‍ എല്ലാം നായകനായി അഭിനിയക്കാന്‍ പോകുന്ന സലീമേട്ടന്റെ സ്വന്തം ജയസൂര്യ.

 

 

Related posts