ഭാര്യാ ഭർതൃ ബന്ധത്തിലെപ്പോഴും ഒരു സൗഹൃദമുണ്ടാകണം. ഞാൻ ഭർത്താവ് എന്നൊരു അഹം ഉള്ളിലുണ്ടെങ്കിൽ ഒരു ബന്ധവും നിലനിൽക്കില്ല. ഭാര്യയ്ക്ക് ഭാര്യയുടേതായ സ്വാതന്ത്ര്യം കൊടുക്കണം.
കല്യാണം കഴിച്ചുവെന്ന് കരുതി അവരുടെ താത് പര്യങ്ങളെ ചങ്ങലയ്ക്കിടരുത്. അങ്ങനെ മൂലയ്ക്കിരുത്തേണ്ട ആളല്ല സ്ത്രീ.
എന്തുകൊണ്ടാണ് പലരും ഭാര്യയെ ഒറ്റയ്ക്ക് പുറത്ത് വിടാത്തത്? സംശയം കൊണ്ടാണോ? പരസ്പര വിശ്വാസമുണ്ടെങ്കിൽ കുടുംബജീവിതം സന്തോഷകരമായിരിക്കും. -ജയസൂര്യ