കങ്കാരു എന്ന ചിത്രത്തിന് ശേഷമാണ് കഥയെയും കഥാപാത്രങ്ങളെയും കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അതിന് മുന്‍പ് അവര്‍ തരുന്ന ഡയലോഗുകള്‍ പറയുക മാത്രമായിരുന്നു ചെയ്തിരുന്നത്.
കഥാപാത്രം സ്ട്രോംഗ് ആയതു കൊണ്ടായിരിക്കും സ്വപ്നക്കൂടിലും ക്ലാസ്മേറ്റ്സിലും അങ്ങനെ തോന്നാതിരുന്നത്. ഒരുപക്ഷേ എന്റെ ഉള്ളില്‍ അക്കാലത്തേ മാറ്റം സംഭവിച്ചിട്ടുണ്ടാകാം.
കുറച്ചൂടെ ഇന്റന്‍സ് ആയി എനിക്ക് മാറ്റം തോന്നിയത് കങ്കാരു മുതലാണ്. അത് സമയം കടന്നുപോകുമ്പോള്‍ എക്സ്പീരിയന്‍സിലൂടെ ആര്‍ജിക്കുന്നതാവാം.
എഴുതിയെഴുതി തഴക്കം വരുന്നതു പോലെ. ചെയ്തു കൊണ്ടിരിക്കുമ്പോള്‍ നമുക്ക് മനസിലാകും ചെയ്യുന്നതില്‍ എന്താണ് ശരി, എന്താണ് തെറ്റ് എന്ന്.
ഒരു കഥ പറയുമ്പോള്‍ ആ കഥാപാത്രത്തിന്റെ രൂപം എന്റെ ഉള്ളില്‍ തെളിഞ്ഞുവരാറുണ്ട്. അതിനെ ദൈവാനുഗ്രഹമായിട്ടാണ് കാണുന്നത്. -ജയസൂര്യ