അമ്പിളി ചേട്ടന്റെയൊക്കെ ഇന്റേണല്‍ പ്രോസസ് ഭയങ്കരമാണ്. ലോകത്തിലെ മികച്ച നടന്മാരില് ഒരാളാണ്. അത്രയധികം കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.
ഒരു 100 പോലീസ് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതു നൂറും വ്യത്യമാണ്. ഇതൊക്കെ എങ്ങനെയാണ് ഒരു മനുഷ്യന് പറ്റുന്നത്.
ലൊക്കേഷനിലെത്തി മീശ ഒട്ടിച്ച് കൊണ്ടിരിക്കുമ്പോഴായിരിക്കും ആ കഥാപാത്രം ഏതാണെന്ന് തിരക്കുന്നത്. സ്പോട്ടിലാണ് സംഭാഷണം പോലും കൊടുക്കുന്നത്.
ഒരു പ്രോംപിറ്റിംഗും ഇല്ലാതെയാണ് അവതരിപ്പിക്കുന്നത്. ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ സിബിഐ അഞ്ചാം പതിപ്പില്‍ അമ്പിളി ചേട്ടനെ കണ്ടപ്പോള്‍ ഏറെ വിഷമം തോന്നി.
അദ്ദേഹത്തെ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നില്ല. ജീവിതത്തില്‍ സംസാരിച്ചതിനെക്കാളധികം അദ്ദേഹം സിനിമയില്‍ സംസാരിച്ച ആളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
കണക്ക് പരിശോധിച്ചാല്‍ എത്ര സിനിമകള്‍. സിനിമാ സംഭാഷണങ്ങളായിരിക്കും അദ്ദേഹം ജീവിതത്തില്‍ ഏറ്റവുമധികം പറഞ്ഞിട്ടുണ്ടാവുക. -ജയസൂര്യ