ഫേസ്ബുക്കിലൂടെ പണം തട്ടാന്‍ ശ്രമം നടക്കുന്നെന്ന മുന്നറിയിപ്പുമായി നടന് ജയസൂര്യ രംഗത്ത്. തന്റെ ഭാര്യയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ചെന്ന വാര്‍ത്തയാണ് താരം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയുടെ വസ്ത്ര സഥാപനത്തിലേക്ക് ഫോണ്‍ വിളിച്ചാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം നടന്നത്. ഫേസ്ബുക്ക് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ഫോണ്‍ വിളിച്ചയാള്‍ അക്കൗണ്ട് ഹാക്കറ ചെയ്യപ്പെട്ടിട്ടുണ്ടെന്നും പ്രൊട്ടക്ട് ചെയ്യണമെന്നുമാണ് ആവശ്യപ്പെട്ടതെന്നും താരം പറഞ്ഞു.
നിങ്ങളുടെ ഫേസ്ബുക്കിന് ഇരുപത്തി അയ്യായിരം രൂപയുടെ പെന്ഡിംഗുണ്ടെന്നും പേടിഎം വഴി ഇടപാട് നടത്തണമെന്നും ഫോണ്‍വിളിച്ചയാള്‍ ആവശ്യപ്പെട്ടപ്പോള്‍ തട്ടിപ്പ് മണത്ത സരിത ഫോണ്‍ കട്ട് ചെയ്തെന്നും തൊട്ടുപിന്നാലെ പേജ് ഹാക്ക് ചെയ്തെന്നും പണം തന്നില്ലെങ്കില്‍ അക്കൗണ്ട് തരില്ലെന്നും ഇയാള്‍ സന്ദേശം അയച്ചെന്നും താരം പറഞ്ഞു. എന്തായാലും ഈ ഹാക്കര്‍ മോന്റെ നമ്പര്‍ ഒന്ന് സേവ് ചെയ്ത് വെച്ചോ അല്ലെങ്കില്‍ അടുത്തത് നിങ്ങടെ നെഞ്ചത്തായിരിക്കും അവന്റെ അങ്കം..8918419048 (കല്‍ക്കട്ടയാണെന്നാ അന്വേഷിച്ചപ്പോ അറിഞ്ഞത്)’ എന്നു പറഞ്ഞാണ് ജയസൂര്യ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം…
‘AN IMPORTANT MSG… അതേ… ഈ നമ്പറൊന്ന് സേവ് ചെയ്ത് വെച്ചോ (8918419048). വേറൊന്നുമല്ല ഇന്ന് എന്റെ wife ന്റെ ഷോപ്പിലേക്ക് ഒരു കോള്‍ വന്നു. ഫേസ് ബുക്കിന്റെ cyber cell- ഡിപ്പാര്‍ട്ടമെന്റില്‍ നിന്നാണ് നിങ്ങളുടെ പേജ് ആരോ Hack ചെയ്തിട്ടുണ്ട് ,അതുകൊണ്ട് ഉടനെ protect ചെയ്യണം എന്നും പറഞ്ഞ് (True caller-Â cyber call center എന്നാണ് തെളിഞ്ഞത്) നിങ്ങള്‍ക്കിപ്പോള്‍ google verification code വരും.. ഞങ്ങള്‍ അയച്ചിട്ടുണ്ട് madom എന്നും പറഞ്ഞു. ഒന്ന് re confirm- ചെയ്യാനാ ആ verification code ഒന്ന് വായിക്കാമോ madom എന്ന വന്‍ english – ല്‍ മൊഴിഞ്ഞു. അവള് code പറഞ്ഞതും അയാള്‍ പറയാണ്. നിങ്ങളുടെ ഫേസ് ബുക്കിന് ഇരുപത്തി അയ്യായിരം രൂപയുടെ pending ഉണ്ട് പെട്ടന്ന് തന്നെ PAYTM – ല്‍ നിങ്ങള്‍ credit ചെയ്യണം എന്ന്. അവള്‍ക്കെന്തോ ഒരു കല്ലുകടി തോന്നി ഫോണ്‍ കട്ട് ചെയ്തു.. പുറകെ അവന്റെ മെസ്സേജ് നിങ്ങളുടെ പേജ് ഞാന്‍ Hack ചെയ്തു.ഈ പണം തന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇനി ഈ account use ചെയ്യാന്‍ കഴിയില്ലാന്ന്..പിന്നീട് അറിഞ്ഞത് ഇവന് ഒരുപാട് പേരുടെ face book account ഇതുപോലെ Hack ചെയ്തിട്ടുണ്ടന്നാ…ഫേസ് ബുക്കില്‍ ജിനു എന്നൊരു സുഹൃത്ത് ഉള്ളത് കൊണ്ട് എല്ലാം ഒക്കെയായി..എന്തായാലും ഈ Hacker മോന്റെ നമ്പര്‍ ഒന്ന് save ചെയ്ത് വെച്ചോ അല്ലെങ്കില്‍ അടുത്തത് നിങ്ങടെ നെഞ്ചത്തായിരിക്കും അവന്റെ അങ്കം..8918419048 (കല്‍ക്കട്ടയാണെന്നാ അന്വേഷിച്ചപ്പോ അറിഞ്ഞത്)