എന്തുകൊണ്ടാണ് അടുത്തകാലത്തായി താരങ്ങള്‍ സ്വയം സിനിമകള്‍ നിര്‍മ്മിക്കുന്നത്! യുവതാരങ്ങള്‍ ഈ മേഖലയിലേയ്ക്ക് കൂടുതല്‍ അടുക്കുന്നതെന്തുകൊണ്ടാണ്; നടന്‍ ജയസൂര്യ നല്‍കുന്ന ഉത്തരമിങ്ങനെ

യുവനടന്മാരെല്ലാം സ്വന്തം ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ട്രെന്‍ഡാണ് ഈയിടെയായി കാണുന്നത്. അതിന്റെ സീക്രട്ട് എന്താണെന്നും മലയാള സിനിമ നിര്‍മ്മിക്കാന്‍ പലരും മടിക്കുന്നതാണോ അതോ, നിര്‍മ്മാതാക്കളെ കൊണ്ടുള്ള തലവേദന ഒഴിവാക്കാനാണോ എന്നുമുള്ള സിനിമാസ്വാദകരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം നല്‍കിയിരിക്കുകയാണ് നടന്‍ ജയസൂര്യ.

ജയസൂര്യ പറയുന്നതിങ്ങനെ…പല നിര്‍മ്മാതാക്കളും വളരെ നല്ല മനുഷ്യരും കലയെ സ്‌നേഹിക്കുന്നവരുമാണ്. അതുകൊണ്ട് തലവേദന എന്ന ഭാഗം ഒഴിവാക്കാം. ഞാന്‍ പ്രൊഡ്യൂസറാകുമ്പോഴാണ് എനിക്ക് തലവേദന കൂടുതല്‍ വരുന്നതെന്ന് തോന്നുന്നു. പല കാരണങ്ങളാലാണ് നിര്‍മ്മാണം തുടങ്ങാം എന്ന തീരുമാനത്തിലേയ്ക്കെത്തുന്നത്. എനിക്ക് വര്‍ക്കൗട്ടാകും എന്ന് തോന്നുന്ന പല സബ്ജക്ടുകളും പലര്‍ക്കും കണ്‍വിന്‍സിങ്ങാകണമെന്നില്ല. പല നിര്‍മ്മാതാക്കള്‍ക്കും എന്റെ സ്ഥിരം ഫോര്‍മാറ്റിലുള്ള കോമഡി ചിത്രങ്ങളാണ് വേണ്ടത്.

എന്നാല്‍ എനിക്ക് എല്ലാ തരത്തിലുള്ള ചിത്രങ്ങളുടെ കൂടെ ഒരു കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ ചെയ്യാനാണ് താത്പര്യം. അങ്ങനെ എനിക്ക് എന്നെക്കാണാന്‍ ഇഷ്ടമുള്ള സിനിമകള്‍ ചെയ്യാന്‍ വേണ്ടിയാണ് നിര്‍മ്മാതാവായത്. ദൈവം സഹായിച്ച് ചെയ്ത രണ്ട് ചിത്രങ്ങളും ജനങ്ങള്‍ സ്വീകരിച്ചു. ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തന്റെ ഏറ്റവും പുതിയ ചിത്രമായ പുണ്യാളന്‍ നിര്‍മ്മിച്ചിരിക്കുന്നതും ജയസൂര്യ തന്നെയാണ്.

 

Related posts