ഷൂട്ടിംഗിനിടെയുണ്ടായേക്കാവുന്ന വലിയ അപകടത്തിൽ നിന്നും നടൻ ജയസൂര്യ രക്ഷപെട്ടത് തലനാരിഴയ്ക്ക്.
പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന വെള്ളം എന്ന സിനിമയ്ക്കായി പവർ ടില്ലർ ഓടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.
നിയന്ത്രണം നഷ്ടമായ യന്ത്രം മുൻപോട്ട് പോയി. അണിയറ പ്രവർത്തകരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് അപകടം സംഭവിക്കാതിരുന്നത്.
ഡ്യൂപ്പ് ചെയ്യുമായിരുന്നിട്ടും ഷോട്ട് നന്നാക്കാനായി ജയസൂര്യ കാണിച്ച ആത്മധൈര്യം ഞെട്ടിച്ചുവെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ.