ക്രിക്കറ്റ് ലോകത്തും സെക്സ് വീഡിയോ വിവാദം. സ്വകാര്യവീഡിയോ സംബന്ധിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യക്കെതിരെ ആരോപണവുമായി മുന്‍കാമുകി ലീഗ സിരിസേനഗേ. തന്നോടുള്ള പ്രതികാരം തീര്‍ക്കാനാണ് ജയസൂര്യ ദൃശ്യങ്ങള്‍ പുറത്തു വിട്ടതെന്നാണ് നടി കൂടിയായ ലീഗയുടെ ആരോപണം. സംഭവത്തില്‍ ശ്രീലങ്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റിക്ക് യുവതി പരാതി നല്‍കിയിട്ടുണ്ട്.
ജയസൂര്യയുമായുള്ള ബന്ധം തകര്‍ന്ന ശേഷം ലീഗ, പ്രമുഖ ബിസിനസുകാരനും മാധ്യമ മേധാവിയുമായ വ്യക്തിയെ വിവാഹം ചെയ്തിരുന്നു. തങ്ങളുടെ കുടുംബജീവിതം തകര്‍ക്കാനാണ് ജയസൂര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നാണ് ലീഗയുടെ ആരോപണം. അതേസമയം, വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ ജയസൂര്യ ഇതുവരെ തയ്യാറായിട്ടില്ല.
ജയസൂര്യയുടെ സ്വകാര്യ കിടപ്പറ വീഡിയോ എന്ന പേരില്‍ കഴിഞ്ഞദിവസമാണ് വീഡിയോ പ്രചരിച്ചുതുടങ്ങിയത്. രണ്ടുപേരും വളരെ പ്രണയത്തോടെ ഇടപെടുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളല്ലെന്നും വ്യക്തമാണ്. വീഡിയോയിലുള്ള പുരുഷന് തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്. മുന്‍ ശ്രീലങ്കന്‍ ഓപ്പണറായ ജയസൂര്യ കളത്തിനകത്തും പുറത്തും മാന്യനായ മനുഷ്യന് എന്നാണ് അറിയപ്പെടുന്നത്.