നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ആട്-2 മലയാളക്കര കീഴടക്കിയിരിക്കുകയാണ്. ഷാജി പാപ്പനും സംഘവും തിയേറ്ററില്‍ ഓളങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഒരു പ്രധാനകാര്യം നായകന്‍ ജയസൂര്യയും നിര്‍മാതാവ് വിജയ് ബാബുവും ആരാധകരുമായി പങ്കുവയ്ക്കുന്നു.സിനിമയുടെ ഏതെങ്കിലും ഭാഗങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കിലോ യുട്യൂബിലോ ഇട്ടാല്‍ അക്കൗണ്ട് ഡീആക്ടിവേറ്റായി പോകുമെന്നാണ് ഇവര്‍ പറയുന്നത്. അതുകൊണ്ട് ദയവ് ചെയ്ത് ആരും അങ്ങനെ ചെയ്യരുതെന്ന് ഇരുവരും ആരാധകരോട് അപേക്ഷിക്കുന്നു. ആട് 2 ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറയാന്‍ ഫേസ്ബുക്ക് ലൈവില്‍ വന്നപ്പോഴാണ് ഇരുവരും ഇതെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്.
നിങ്ങളുടെ സുഹൃത്തുക്കള്‍ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ മുന്നറിയിപ്പ് നല്‍കുക. ഒരു സീനല്ല ഒരു സെക്കന്റ് ആണെങ്കില്‍ കൂടി നിങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താല്‍ എക്കൗണ്ട് ഡീ ആക്ടിവേറ്റാകും. ഇന്നലെ തന്നെ എനിക്ക് അന്‍പതോളം കോളുകളാണ് വന്നത്. ഇതൊന്നും ഞങ്ങളുടെ നിയന്ത്രണത്തിലല്ല. ഞങ്ങള്‍ ഔദ്യോഗികമായി ചെയ്യുന്നത് നിങ്ങള്‍ക്കും ഷെയര്‍ ചെയ്യാം- വിജയ് ബാബു പറഞ്ഞു.
ആട് 2 ന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ഒരു പാട്ട് ഇറക്കുന്നുണ്ടെന്ന് ജയസൂര്യ പറഞ്ഞു. അഭിരാമി സുരേഷും അമൃത സുരേഷും ചേര്‍ന്ന് ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്ന ഗാനമാണിത്. ബോക്‌സ് ഓഫീസിലെ കണക്കുകളേക്കാളുപരി ഈ സിനിമയോടും ഇതിലെ കഥാപാത്രങ്ങളോടും ജനങ്ങള്‍ കാണിക്കുന്ന സ്‌നേഹമാണ് യഥാര്‍ത്ഥത്തില്‍ സംതൃപ്തി നല്‍കുന്നതെന്ന് ജയസൂര്യ കൂട്ടിച്ചേര്‍ത്തു. എന്തായാലും ഇത്തരം സാഹങ്ങള്‍ക്കു മുതിരുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത് നന്നായിരിക്കും