മലയാളത്തിലെ ജനപ്രിയ താരങ്ങളിലൊരാളാണ് ജയസൂര്യ. മിമിക്രിയില്‍ നിന്നുമാണ് താരത്തിന്റെ ഉദയം. കൈരളി ടിവിയിലെ ജഗതി ജഗതി അവതരിപ്പിച്ച് കൈയ്യടി നേടിയ ജയസൂര്യയെ ഹിറ്റ് മേക്കര്‍ വിനയന്‍ ആണ് സിനിമയില്‍ നായകനായി എത്തിച്ചത്.
2002 ല്‍ പുറത്തിരങ്ങിയ വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് നായകനായി ജയസൂര്യയുടെ അരങ്ങേറ്റം.
അതിന് മുമ്പ് ദിലീപും കുഞ്ചാക്കോ ബോബനും നായകനായ ദോസ്ത് എന്ന സിനിമയില്‍ കോളേജ് സ്റ്റുഡന്റിന്റെ ഒരു ചെറിയ വേഷം ജയസൂര്യ ചെയ്തിരുന്നുവെങ്കിലും ആരും താരത്തെ തിരിച്ചറിഞ്ഞില്ല.
ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്റെ തമിഴ് റീമേക്കായ എന്‍ മാനവനിലും ജയസാര്യ അഭിനയിച്ചു. പിന്നീട് സഹനടനായും വില്ലനായും നായകനായും എല്ലാം തിളങ്ങിയ ജയലൂര്യ ഇന്ന് മലയാള സിനിമയിലെ യുവ നായകന്‍മാരില്‍ മുന്‍പന്തിയിലാണ്.
തുടക്കകാലത്ത് ഒന്നിലേറെ നായകന്‍മാരുള്ള മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളാണ് ജയസൂര്യക്ക് ഏറെ നേട്ടമായത്. സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ക്ലാസ്മേറ്റ്സ് തുടങ്ങി ഇത്തരം നിരവധി സിനിമകളില്‍ ജയസൂര്യ വേഷമിട്ടു.
ഉലകനായകന്‍ കമല്‍ ഹാസനൊടൊപ്പം അടക്കം അഞ്ച് തമിഴ് ചിത്രങ്ങളില്‍ ജയസൂര്യ അഭിനയിച്ചിട്ടുണ്ട്. നായക കഥാപാത്രത്തെ മാത്രമേ അവതരിപ്പിക്കൂ എന്ന പിടിവാശിയില്ലാത്തതും, നര്‍മ്മരംഗങ്ങളിലെ മികവുമാണ് ജയസൂര്യയുടെ വളര്‍ച്ചയ്ക്ക് സഹായകമായത്.
ഇപ്പോഴിതാ തന്റെ ആദ്യ നായികയായ നടി കാവ്യ മാധവനെക്കുറിച്ചുള്ള ചില രസകരമായ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.
ഊമപ്പെണ്ണിന് ഉരിയാടാ പയ്യന് ശേഷം പുലിവാല്‍ കല്യാണം, കംഗാരു, ഗ്രീറ്റിംങ്സ്, കിലുക്കം കിലുകിലുക്കം തുടങ്ങിയ സിനിമകളിലും ഇരുവരും നായികാ നായകന്മാരായി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ജയസൂര്യയുടെ തുറന്നു പറച്ചില്‍.
കാവ്യാ മാധവനെ കുറിച്ച് ജയസൂര്യ പറഞ്ഞത് ഇങ്ങനെ…
വീട്ടിലെ അനിയത്തിക്കുട്ടിയെ പോലെയാണ് കാവ്യ മാധവന്‍. ഒരു അനുഭവം പറയാം, ഊട്ടിയില്‍ ഷൂട്ടിംഗ് നടക്കുന്ന സമയമായിരുന്നു. ഇവള്‍ക്ക് ഐസ്‌ക്രീമൊക്കെ വേണം. എന്നിട്ട് എന്റെ അടുത്തുവന്ന് പറയും ചേട്ടാ നീ പോയിട്ട് എനക്ക് ഐസ്‌ക്രീം വേടിച്ചു വാ എന്ന്.
എന്നിട്ട് മോളേ നിനക്ക് വേണ്ടി മേടിച്ചതാണെന്ന പോലെ അവള്‍ക്ക് കൊടുക്കണമെന്നും പറയും. ഇതൊക്കെ കഴിക്കുന്നത് കണ്ടാല്‍ അവളുടെ അച്ഛനും അമ്മയും തടി കൂടുമെന്നും പറഞ്ഞ് ചീത്ത പറയും.
അതു കൊണ്ടാണ് ഇങ്ങനെ വന്ന് പറയുന്നത്. ഞാന്‍ വാങ്ങിക്കൊണ്ടു വന്ന് കൊടുക്കുമ്പോള്‍, ‘എന്തിന് ചേട്ടാ ഇതൊക്കെ’ എന്നൊരു ചോദ്യവും ചോദിച്ച് അതും വാങ്ങിപ്പോവും.
കംഗാരു സിനിമയുടെ ഷൂട്ടിംഗ് സമയത്ത് കാവ്യാ മാധവന്‍ ഒരു ദിവസം എന്നോട് വന്ന് വര്‍ക്കൗട്ട് ഒന്നും ചെയ്യുന്നില്ലേയെന്ന് ചോദിച്ചു.
ചെയ്യുന്നുണ്ട്, ഇന്നു പറ്റിയില്ല, ഇനി വേണം പോകാന്‍ എന്ന് ഞാന്‍ പറഞ്ഞു. വര്‍ക്ക് ഔട്ട് ചെയ്യാതെ ഇങ്ങനെ നടന്നോയെന്ന് പറഞ്ഞ് കാവ്യ പോയി. അപ്പോഴാണ് ഞാന്‍ അറിയുന്നത് കാവ്യ മാധവന്‍ ട്രെഡ് മില്ലുമായിട്ടാണ് ലൊക്കേഷനില്‍ വന്നിരിക്കുന്നത് എന്ന്.
കാവ്യ റൂമില്‍ ട്രെഡ് മില്ലില്‍ വര്‍ക്ക് ഔട്ടൊക്കെ നടത്തുകയാണ് ദിവസവും. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിപ്പോയി.
രണ്ട് ദിവസം കഴിഞ്ഞ്, കാവ്യയുടെ അച്ഛന്‍ അത്താഴം ഒന്നിച്ചു കഴിക്കാമെന്ന് പറഞ്ഞ് റൂമിലേക്ക് ക്ഷണിച്ചു. അവിടെ ചെന്നപ്പോള്‍ ദാ ആ ട്രെഡ് മില്ലില്‍ വസ്ത്രമെല്ലാം അലക്കി ഉണങ്ങാനിട്ടിരിക്കുന്നു.
ആദ്യത്തെ രണ്ട് ദിവസമേ ആവേശം ഉണ്ടായിരുന്നുള്ളു, ഇപ്പോള്‍ ദേ ഇങ്ങനെ അലക്കിയ തുണി ഇടാനാണ് ഉപയോഗിക്കുന്നത് എന്ന് കാവ്യയുടെ അമ്മ പറഞ്ഞു.
ആ ട്രെഡ് മില്ല് രണ്ടാം നിലയിലെ മുറിയിലേക്ക് കയറ്റിക്കൊണ്ടു വരാന്‍ എത്ര പാടുപെട്ടിട്ടുണ്ടാകുമെന്നാണ് ഞാന്‍ അപ്പോള്‍ ആലോചിച്ചതെന്നും ജയസൂര്യ പറഞ്ഞു.