കൊച്ചി: മികച്ച നടനുള്ള പുരസ്കാരം കഥാപാത്രങ്ങള്‍ക്കുള്ള അംഗീകാരമായി കാണുന്നുവെന്നു നടന് ജയസൂര്യ. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്.
വെള്ളം എന്ന സിനിമയ്ക്ക് വലിയൊരു സന്ദേശം നല്‍കാനായി. സിനിമ കണ്ട് ഒരുപാട് പേര് മദ്യപാനം നിര്‍ത്തിയെന്നറിഞ്ഞു.
അത് ഒരുപാട് ആഹ്ളാദം തരുന്ന കാര്യമാണെന്നും ജയസൂര്യ പ്രതികരിച്ചു. വെള്ളം സംവിധായകന് പ്രജേഷ് സെന്നിനും തന്റെ കുടുംബത്തിനുമൊപ്പം കേക്ക് മുറിച്ചായിരുന്നു കൊച്ചിയില്‍ ജയസൂര്യയുടെ ആഘോഷം.
മദ്യപാനം മൂലം സ്വന്തം ജീവിതം കൈവിട്ടുപോകുമെന്ന അവസ്ഥയിലെത്തിയ മുരളിയെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ചത്.
യഥാർഥ ജീവിതത്തില്‍ സമാനമായ നിലയില്‍നിന്നു ജീവിതം കരകയറ്റിയ മറ്റൊരു മുരളിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ രൂപപ്പെടുത്തിയത്.