കൊച്ചി: ചെലവന്നൂർ കായൽ കൈയേറിയുള്ള നടൻ ജയസൂര്യയുടെ അനധികൃത നിർമാണം പൊളിച്ചു നീക്കാൻ കൊച്ചി കോർപ്പറേഷൻ നടപടി തുടങ്ങി. ബോട്ടുജെട്ടിയും ചുറ്റുമതിലുമാണ് പൊളിക്കുന്നത്.
കൈയേറ്റം പൊളിക്കുന്നതിനെതിരായി ജയസൂര്യ നൽകിയ ഹർജി തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണൽ തള്ളിയിരുന്നു. താരം സ്ഥലം വാങ്ങുന്പോഴും കെട്ടിടം നിർമ്മിക്കുന്നതിന് മുൻപും തീരദേശ പരിപാലന അതോറിറ്റിയെ അറിയിക്കണമെന്നും കെട്ടിടം നിർമ്മിക്കാൻ തീരദേശ പരിപാലന അതോറിറ്റിയുടെ അംഗീകാരം പാലിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.
ഒന്നര വര്‍ഷം മുന്‍പാണ് ജയസൂര്യ കായല്‍ കൈയേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. എറണാകുളം സ്വദേശിയായ ബാബുവാണ് പരാതിനല്‍കിയത്.