കൊച്ചി: രണ്ട് പീഡനക്കേസുകളില്‍ പ്രതിയായ നടന് ജയസൂര്യ ഉടന്‍ കേരളത്തിലേക്കില്ലെന്നു സൂചന. നിലവില്‍ ജയസൂര്യ ന്യൂയോര്‍ക്കിലാണ് ഉള്ളത്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള ശ്രമം തുടരുന്നതായാണ് വിവരം.
ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ ജയസൂര്യ വിദേശത്ത് തുടരുമെന്നാണ് ഇയാളുമായി അടുപ്പമുള്ളവരില്‍നിന്ന് അറിയുന്നത്. നടനുമായി അടുത്ത ബന്ധമുള്ളവര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
നാട്ടിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നും ജയിലില്‍ പോകേണ്ടിവരുമെന്നുമുള്ള ഭയമാണ് ജയസൂര്യയെ വിദേശത്ത് തുടരാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ഇവരില്‍നിന്ന് അറിയാന്‍ കഴിയുന്നത്.
അതേസമയം, ലൈംഗികാതിക്രമം കാട്ടിയെന്ന എറണാകുളം സ്വദേശിനിയായ നടിയുടെ പരാതിയില്‍ ജയസൂര്യക്കെതിരേ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് ആദ്യം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി.
തൊടുപുഴയിലെ സിനിമാസെറ്റില്‍ വച്ച് ലൈംഗികാതിക്രമം കാണിച്ച തിരുവനന്തപുരം സ്വദേശിനിയായ മറ്റൊരു നടിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ കരമന പോലീസാണ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസ് ഇന്ന് തൊടുപുഴ പോലീസിന് കൈമാറും.