മലയാളികളുടെ പ്രിയതാരമാണ് ജയസൂര്യ. ജയസൂര്യയുടെ കുടുംബവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഭാര്യ സരിത ഫാഷന്‍ ഡിസൈനിംഗില്‍ തന്റേതായ ഒരു ശൈലി തീര്‍ത്തയാളാണ്.
ഇപ്പോഴിതാ ഓണം ലുക്കില്‍ തിളങ്ങിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരങ്ങള്‍. സരിത തന്നെ ഡിസൈന്‍ ചെയ്ത ട്രെന്‍ഡിംഗ് വസ്ത്രങ്ങളിലാണ് ഇരുവരും തിളങ്ങുന്നത്.
കട്ട താടിയും നീളൻ മുടി പുറകില്‍ കെട്ടി കൂളിംഗ് ഗ്ലാസും ധരിച്ച് ബേബി പിങ്ക് കുര്‍ത്തയും അതേ കരയിലുള്ള മുണ്ടും ധരിച്ചാണ് ജയസൂര്യ തിളങ്ങുന്നത്, ബേബി പിങ്ക് പ്രിന്റ് കേരളസാരിയും കോമ്പോ ബ്ലൗസും ധരിച്ചാണ് സരിതയുടെ തിളക്കം.
പരമ്പരാഗത നെയ്ത്തുകൾ ആധുനിക സൗന്ദര്യശാസ്ത്രത്തെ കണ്ടുമുട്ടുന്നു എന്ന ക്യാപ്ഷനും നല്‍കിയാണ് സരിത ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.