ജംനാപ്യാരിയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ഗായത്രി സുരേഷ് തമിഴിലേക്ക് കാല്‍വയ്ക്കുന്നു. 4ജി എന്ന സിനിമയില്‍ ജി. വി. പ്രകാശിന്റെ നായികയായാണ് ഗായത്രിയുടെ കോളിവുഡ് പ്രവേശം. വെങ്കട് പ്രകാര് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സി. വി. കുമാറാണ്.
ജംനാപ്യാരിക്കുശേഷം മലയാളത്തില്‍ മികച്ച കഥാപാത്രങ്ങളൊന്നും ഗായത്രിയെ തേടിയെത്തിയിരുന്നില്ല. എന്നാല്‍ ഈയടുത്തെത്തിയ ഒരേമുഖം എന്ന ചിത്രത്തില്‍ വളരെ ശ്രദ്ധേയമായ വേഷം ഗായത്രി കൈകാര്യം ചെയ്തു. നിവിന്‍ പോളി നായകനാകുന്ന സഖാവും ടൊവിനോയുടെ ഒരു മെക്സിക്കന്‍ അപാരതയുമാണ് മലയാളത്തില്‍ ഇനി റിലീസാകാനുള്ള സിനിമകള്‍