നേ​ട്ടം കൊ​യ്ത് ജ​ഡേ​ജ; ഓ​ൾ​റൗ​ണ്ട​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്

മും​ബൈ: കൊ​ളം​ബോ ടെ​സ്റ്റി​ൽ ക​ളി​യി​ലെ താ​ര​മാ​യ​തി​നു പി​ന്നാ​ലെ ഐ​സി​സി ഓ​ൾ​റൗ​ണ്ട​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യു​ടെ ര​വീ​ന്ദ്ര ജ​ഡേ​ജ ഒ​ന്നാ​മ​ത്. ബം​ഗ്ലാ​ദേ​ശി​ന്‍റെ ഷ​ക്കി​ബു​ൾ ഹ​സ​നെ മ​റി​ക​ട​ന്നാ​ണ് ജ​ഡേ​ജ​യു​ടെ നേ​ട്ടം. 438 പോ​യി​ന്‍റു​ള്ള ജ​ഡേ​ജ​യ്ക്ക് ഏ​ഴു പോ​യി​ന്‍റ് പി​ന്നി​ലാ​ണ് ഷ​ക്കി​ബ്.

ടെ​സ്റ്റ് ബൗ​ള​ർ​മാ​രു​ടെ പ​ട്ടി​ക​യി​ലും ജ​ഡേ​ജ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. 893 പോ​യി​ന്‍റു​ള്ള ജ​ഡേ​ജ​യ്ക്കു പി​ന്നി​ൽ 860 പോ​യി​ന്‍റു​മാ​യി ഇം​ഗ്ല​ണ്ടി​ന്‍റെ ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണാ​ണു​ള്ള​ത്. ഓ​ൾ​റൗ​ണ്ട​ർ​മാ​രു​ടെ​യും ബൗ​ള​ർ​മാ​രു​ടെ​യും റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​ൻ താ​രം ആ​ർ. അ​ശ്വി​നാ​ണ് മൂ​ന്നാ​മ​ത്.

ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ചേ​തേ​ശ്വ​ർ പൂ​ജാ​ര മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​ന്പ​ര​യി​ലെ മൂ​ന്ന് ഇ​ന്നിം​ഗ്സു​ക​ളി​ൽ ര​ണ്ടി​ലും പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.

Related posts