തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ മുൻ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി. ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് ഒത്തു കളിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
മരണവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും പോലീസ് രേഖകൾ നൽകാതെ നിസഹകരിക്കുകയായിരുന്നു. ഇത് മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണം വഴിമുട്ടാൻ ഇടയാക്കിയെന്നും ജെ.ബി. കോശി വ്യക്തമാക്കി. ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് എന്തൊക്കെയൊ കാര്യങ്ങൾ മറച്ച് വയ്ക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.