
ചാവക്കാട് : ലോറിയിൽ കയറ്റി വന്ന ജെസിബി 11 കെവി ലൈനിൽ കുടുങ്ങി പോസ്റ്റ് ഒടിഞ്ഞു വീണു വൻ അപകടം ഒഴിവായി. ചാവക്കാട് തെക്കെ ബൈപാസിൽ ഇന്നലെ ഉച്ചയ്ക്ക് 1.30 നാണ് അപകടം.
പുതിയ ജെസിബി പൂനയിൽ നിന്നും കൊച്ചിയിലേക്കു കൊണ്ടു പോകുകയായിരുന്നു. ഇലവൻ കെവി ലൈനിനോടു ചേർന്നു വലിച്ച കേബിളുകൾ താഴ്ന്നു കിടന്നതാണ് അപകടത്തിനു കാരണം.
ജെസിബി കൊളുത്തി വലിച്ചതോടെ പോസ്റ്റ് ഒടിയുകയായിരുന്നു. അപകടത്തെ തുടർന്നു വൈദ്യുതി നിലച്ചതിനാൽ വൻ അപകടം ഒഴിവായത്. സമീപത്ത് പോസ്റ്റിനു താഴെ നിർത്തിയിട്ടിരുന്ന ഓട്ടോയ്ക്കു കേടുപാടു സംഭവിച്ചു.
അപകടം നടന്ന ഉടനെ ലോറി ഡ്രൈവർ ഇറങ്ങി ഓടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസും വൈദ്യുതി ജീവനക്കാരും സ്ഥലത്തെത്തി. മണിക്കൂറുകളോളം ഇവിടെ ഗതാഗതം തടസപ്പെട്ടു.