മുളകുന്നത്തകാവ്: യുവതിയുടെ തൊണ്ടയിൽ കുടങ്ങിയ ഇരുന്പ് കന്പി ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്നര മണിക്കൂർ നീണ്ട ശസത്രക്രിയിലൂടെ പുറത്തുടത്തു. മത്സ്യത്തോടൊപ്പം തൊണ്ടയിൽ കുരുങ്ങിയ കന്പി കഷണമാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തുത് .
വടക്കാഞ്ചേരി പനങ്ങാട്ടുകര സ്വദേശിനി സുധ (31)യുടെ തൊണ്ടയിലാണ് മൽസ്യം കഴിക്കുന്പോൾ നാല് സെന്റീമീറ്റർ നീളമുള്ള കന്പികഷണം കുരുങ്ങിയത്.
തൊണ്ടയിലൂടെ അന്നനാളത്തിന് അടുത്തെത്തിയ കന്പി കഷണം ഉള്ളിലേക്ക് കയറി ഇരിക്കുകയായിരുന്നു. തൊണ്ടയിൽ മൽസ്യത്തിന്റെ മുള്ള് കയറിയെന്ന് പറഞ്ഞാണ് യുവതിയെ ത്യശൂർ ഗവ മെഡിക്കൽ കോളജ ്ആശുപത്രിയിൽ എത്തിയത്.
പിന്നീട് നടത്തിയ സകാനിംഗ് പരിശോധനയിലാണ് കന്പിയാണ് കുടുങ്ങിയതെന്ന് മനസിലായത്. മൂന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കന്പി പുറത്തെടുത്തത്.സർജറി വിഭാഗം അസോ.പ്രഫ. ഡോ. പി.വി.സന്തോഷിന്റെ നേതൃത്വത്തിൽ ഡോ.പി.വി.അജയൻ, ഡോ.രഞ്ജന, ഡോ.സേതുമാധവൻ, ഡോ.രശ്മി എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.