കൊല്ലം: നാലരവയസുള്ള മകളെ ലൈംഗീക പീഡനത്തിനിരയാക്കിയ തഴുത്തല സ്വദേശിയായ 32കാരന് പോക്സോ നിയമപ്രകാരം 17 വർഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷവിധിച്ചു.
കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി(പോക്സോ) സ്പെഷ്യൽ ജഡ്ജി ഇ. ബൈജുവിന്േറതാണ് ഉത്തരവ്.
പീഡനത്തെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് കുട്ടിയുടെ മതാവാണ് കഴിഞ്ഞ വർഷം ജൂലൈ 11ന് കൊട്ടിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രോസിക്യൂട്ടർമാരായ കെ.പി. ജബ്ബാർ, ജി. സുഹോത്രൻ, അന്പിളി ജബാർ എന്നിവർ പ്രോസിക്യൂഷനുവേണ്ട ി കോടതിയിൽ ഹാജരായി.